
തൃശ്ശൂർ ഫെഡറൽ സംവിധാനം ഇനിയെത്രകാലം ഉണ്ടാകുമെന്ന് അറിയാത്ത രീതിയിലേക്കാണ് രാജ്യം മാറുന്നതെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഹിന്ദ് മസ്‌ദൂർ സഭയിൽ അഫിലിയേറ്റ് ചെയ്‌ത തൃശ്ശൂർ ജില്ലയിലെ വിവിധ യൂണിയനുകളുടെ സംയുക്ത പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപറേറ്റ് സ്ഥാപനങ്ങൾക്കും ഉടമകൾക്കുമായി രാജ്യത്തിന്റെ ഭരണസംവിധാനം മാറുന്നു. കോർപറേറ്റ് സ്ഥാപനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കുകയും വായ്‌പകൾ എഴുതിത്തളളുകയും ചെയ്‌തു. അത് ചോദ്യംചെയ്യാൻ ആരും തയ്യാറല്ല.
സാധാരണക്കാരെ അടിമത്തത്തിലേക്ക് കൊണ്ടുപോകുന്ന മുതലാളിത്തസംരക്ഷണ വ്യവസ്ഥയാണിത്. വിവരാവകാശം, മനുഷ്യാവകാശം തുടങ്ങിയവയിലെ പ്രാഥമികനിയമങ്ങൾ ഭേദഗതി ചെയ്‌തു. റെയിൽവേയിൽ മാത്രം രണ്ടു ലക്ഷത്തിലേറെ ഒഴിവുകളുള്ളപ്പോൾ രാജ്യത്തെ വലിയൊരു വിഭാഗം ചെറുപ്പക്കാരും തൊഴിൽരഹിതരായി തുടരുന്നു -മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഐ.എ. റപ്പായി അധ്യക്ഷനായി. മുതിർന്ന പ്രവർത്തകരെ ആദരിച്ചു. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഒ.പി. ശങ്കരൻ, പാലക്കാട് ജില്ലാ പ്രസിഡന്റ് എ. രാമചന്ദ്രൻ, വി.എൻ. നാരായണൻ, പി.ടി. അഷറഫ്, ജെയ്സൺ മാണി, ഷീബ ബാബു എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group