
ഇരിങ്ങാലക്കുട : 0480 എന്ന പേരിൽ ഇരിങ്ങാലക്കുടയിൽ ആരംഭിച്ച പുതിയ
കലാസാംസ്കാരിക സംഘടന ഏർപ്പെടുത്തിയ പ്രഥമ ശ്രീകുമാരൻ തമ്പി പുരസ്കാരം (25,000 രൂപ) കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ 31 സാംസ്കാരികപ്രതിഭകൾ തിരി തെളിയിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ശ്രീകുമാരൻ തമ്പി നിർവഹിച്ചു.
സംഘടനാ പ്രസിഡൻ്റ് പ്രദീപ്‌മേനോൻ അധ്യക്ഷനായി. സംഗീതസംവിധായകൻ പ്രതാപ് സിങ്, കലാഭവൻ നൗഷാദ്, വൈഗ കെ. സജീവ്, ഇ. ജയകൃഷ്‌ണൻ എന്നിവരെ ആദരിച്ചു. നഗരസഭാ ചെയർപേഴ്‌സൻ മേരിക്കുട്ടി ജോയ്, റഷീദ് കാറളം, റഫീക്ക് അഹമ്മദ്, ഇ. ജയകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ശ്രീകുമാരൻ തമ്പിയുടെയും റഫീക്ക് അഹമ്മദിൻ്റെയും ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള, മോഹിനിയാട്ടം, കഥക് എന്നിവ അരങ്ങേറി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group