
കുട്ടനാട് ; അധ്യാപികയല്ലെങ്കിലും കുട്ടികൾക്കെല്ലാം ഏറെ പ്രിയപ്പെട്ടവളായിരുന്നു തത്തംപള്ളി സെയ്ന്റ് മൈക്കിൾസ് സ്കൂൾ ജീവനക്കാരി ബിൻസി, വിവാഹത്തിന് രണ്ടുനാൾമുൻപുതന്നെ ബിൻസിയുടെ വീട്ടിൽ മിഖിലും സുഹൃത്തുക്കളും എത്തിയത് അങ്ങനെയാണ്. വ്യാഴാഴ്ച്‌ച മനസ്സമ്മതമായിരുന്നു. അതിന് എത്താൻ സാധിക്കാതിരുന്ന മിഖിൽ വെള്ളിയാഴ്‌ച ബോട്ടുമാർഗമാണ് കല്യാണം കൂടാനായി എത്തിയത്. എല്ലാവരും പിരിച്ചും പാട്ടുപാടിയും വലിയ ആഹ്ലാദത്തിലായിരുന്നു.
കല്യാണത്തലേന്ന് ആഘോഷത്തിന് തൻ്റെ വക പാട്ടുണ്ടാകും എന്ന് ഗായകൻ കൂടിയായ മിഖിൽ പറഞ്ഞിരുന്നു. അതിൻ്റെ തയ്യാറെടുപ്പും മറ്റുമായി വെള്ളിയാഴ്‌ച രാത്രി വൈകിയാണ് എല്ലാവരും ഉറങ്ങിയത്. ശനിയാഴ്‌ച രാവിലെ എണീറ്റ് കുളിക്കാനായി രണ്ടു സുഹൃത്തുക്കൾ വീടിനു സമീപം തന്നെയുള്ള ആറ്റിൽ ഇറങ്ങിയപ്പോഴും മിഖിൽ ആറ്റുവക്കത്താണ് ഇരുന്നത്. കാൽവഴുതി മിഖിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തുക്കളും ബിൻസിയും ഒഴുക്കിൽപ്പെട്ടു മുങ്ങിത്താണു.
രക്ഷകയായി 58-കാരി പൊന്നമ്മ
കുഴഞ്ഞുപോയ ബിൻസിയെയും മറ്റു കുട്ടികളെയും കരയ്ക്കു കയറ്റിയത് സമീപവാസിയായ 58-കാരി പൊന്നമ്മയുടെ രക്ഷാപ്രവർത്തനം.
പൊന്നമ്മയില്ലായിരുന്നെങ്കിൽ മരണസംഖ്യ വർധിച്ചേനേയെന്ന് സമീപവാസിയായ ആൻ്റണി പറഞ്ഞു. കുട്ടികളെ രണ്ടുപേരെയും പൊന്നമ്മയാണ് വലിച്ചു കരയ്ക്കിട്ടത്. വെള്ളത്തിൽച്ചാടി, കുഴഞ്ഞുപോയ ബിൻസിയെയും ഇവർ തന്നെയാണ് കരയ്ക്കുകയറ്റിയത്, മിഖിലിൻ്റെ കൈയിൽ പിടിത്തം കിട്ടിയെങ്കിലും വഴുതിപ്പോവുകയായിരുന്നു. നാട്ടുകാർ പൈപ്പും കയറുമൊക്കെ ഇട്ടുകൊടുത്തെങ്കിലും വിഫലമായി -ആൻ്റണി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group