
ബേത്തൂർപാറ : സംസ്ഥാനത്തെ ബാലസംഘം കുട്ടികളുടെ സഞ്ചരിക്കുന്ന
തിയേറ്റർ വേനൽത്തുമ്പിയുടെ ബേഡകം ഏരിയാ കലാജാഥയ്ക്ക് കോളിക്കുണ്ടിൽ സ്വീകരണം നൽകി. ബേത്തൂർപാറ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ബേഡകം ഏരിയാ പരിധിയിലെ 16 കുട്ടികളാണ് കലാജാഥയിൽ പരിപാടികൾ അവതരിപ്പിക്കുന്നത്.
ജാഥാ ക്യാപ്റ്റൻ എസ്.കെ. സാന്ദ്ര, വൈസ് ക്യാപ്റ്റൻ അനന്തകൃഷ്‌ണൻ, ജാഥാ മാനേജർ വി. ജിഷ്ണു രാജ് എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നൽകുന്നത്.
സിപിഎം ബേത്തൂർപാറ ലോക്കൽ സെക്രട്ടറി കെ. മണികണ്ഠൻ, ബാലസംഘം വില്ലേജ് സെക്രട്ടറി അഭിനന്ദ്, പി. പ്രസന്നൻ, എ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. കലാജാഥയ്ക്ക് മുന്നോടിയായി ബാലോത്സവം സംഘടിപ്പിച്ചു. ബാലസംഘം വില്ലേജ് കോഡിനേറ്റർ എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ടി. കൃഷ്ണൻ അധ്യക്ഷനായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group