മഴയെ തോൽപ്പിച്ച കളിയാവേശം... കാണികൾക്ക് നൂറിൽ നൂറ്

മഴയെ തോൽപ്പിച്ച കളിയാവേശം... കാണികൾക്ക് നൂറിൽ നൂറ്
മഴയെ തോൽപ്പിച്ച കളിയാവേശം... കാണികൾക്ക് നൂറിൽ നൂറ്
Share  
2025 Apr 27, 08:41 AM
KKN

വടകര: ഓർക്കാട്ടേരി ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് ഞായറാഴ്‌ച സമാപിക്കുമ്പോൾ ഓർക്കാട്ടേരിയും ഒഞ്ചിയവും വടകരയുമെല്ലാം ഒരുകാര്യം ഉറപ്പിച്ചെഴുതുകയാണ്. വോളിബോളിനെ നെഞ്ചിലേറ്റുന്ന തലമുറയുടെ വേരറ്റിട്ടില്ല. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ ഓർക്കാട്ടേരിയിലേക്ക് ഒഴുകിയ വോളിബോൾ പ്രേമികൾ ഇതിന്റെ സാക്ഷ്യമായി.


മത്സരം തുടങ്ങിയ ദിവസംതന്നെ ശക്തമായ മഴയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും മഴ ഭീഷണിയായി. വോളിബോളിനെ സ്നേഹിക്കുന്നവർ പക്ഷെ ആശങ്കകളെ സ്‌മാഷ് ചെയ്‌തകറ്റി സംഘാടകരുടെ പ്രതീക്ഷയെ കാക്കുന്നതാണ് കണ്ടത്.


വ്യാഴാഴ്ച രാത്രിനടന്ന കസ്റ്റംസ്-കെഎസ്ഇബി മത്സരം അത്തരത്തിലൊന്നായിരുന്നു. അഞ്ച് സെറ്റ് നീണ്ട മത്സരം ഗാലറിയെ ഇളക്കിമറിച്ചു. വടകരക്കാരായ താരങ്ങളും ടൂർണമെൻറിൽ ആവേശം തീർക്കുന്നുണ്ട്. കുട്ടോത്ത് പണിക്കോട്ടി സ്വദേശിയായ മുജീബ് കെഎസ്ഇബിയുടെ താരമാണ്. ഇൻകംടാക്‌സ് ചെന്നൈയുടെ ക്യാപ്റ്റൻ പൂർണിമ മുരളീധരൻ തിരുവള്ളൂർ സ്വദേശിനിയാണ്. കേരള പോലീസിൻ്റെ സേതുലക്ഷ്‌മി ചോറോട് സ്വദേശിയും. കെഎസ്ഇബി വനിതാടീം കോച്ച് പ്രജിഷയും വടകരക്കാരി തന്നെ.


വോളിബോൾ ചരിത്രത്തിലൂടെ ഒരു സഞ്ചാരം....


വോളിബോളിന്റെ ഇന്നലെകളിലേക്ക് വഴിതുറന്ന് അഖിലേന്ത്യാ വോളി ടൂർണമെന്റ് മൈതാനിയിൽ വോളിബോൾ ചരിത്രപ്രദർശനവും. വോളിബോളിന്റെ പിറവിയും പ്രയാണവുമെല്ലാം പ്രദർശനത്തിലുണ്ട്. വടകരയുടെ വോളിബോൾ പാരമ്പര്യത്തിൻ്റെ നേർച്ചിത്രങ്ങളാണ് മറ്റൊരു സവിശേഷത. വോളിബോൾ ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് പ്രധാനകളിക്കാരെ കുറിച്ച് തയ്യാറാക്കിയ കുറിപ്പുകൾ ആകർഷകമാണ്.


ജിമ്മിജോർജിന്റെറെ സഹോദരൻ സെബാസ്റ്റ്യൻ ജോർജിൻ്റെ ശേഖരത്തിലുള്ള ജിമ്മി ജോർജിന്റെ്റെ അപൂർവചിത്രങ്ങളുണ്ട്. ലാട്ട് രവീന്ദ്രൻ, കളിയെഴുത്തുകാരൻ കെ.പി. സുനിൽ തുടങ്ങിയവർ ശേഖരിച്ച വിവരങ്ങളുമുണ്ട്. കളി കാണാനെത്തുന്നവരെല്ലാം ഈ പ്രദർശനവും കാണുന്നുണ്ട്.


ശനിയാഴ്ച നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയും സിആർപിഎഫ് രാജസ്ഥാനും തമ്മിലുള്ള വനിതകളുടെ മത്സരത്തിൽ സിആർപിഎഫ് ജയം നേടി ഫൈനലിലേക്കെത്തി


ഇരു ടീമുകളും രണ്ട് വീതം സെറ്റ് നേടിയപ്പോൾ ആവേശകരമായ അവസാന സെറ്റ്സിആർപിഎഫ് നേടി. സ്കോർ (1.25-15,2.29-27,3.25-21, 4.21-25.5.15-13)


വോളിബോൾ പ്രേമികൾ നെഞ്ചിലേറ്റി


മഴ ചിലദിവസങ്ങളിൽ പ്രശ്‌നമായെങ്കിലും മഴമാറിയ ഉടൻ ആളുകൾ ഒഴുകുന്നതാണ് കണ്ടത്. വോളിബോൾ പ്രേമികൾ നെഞ്ചേറ്റിയ ടൂർണമെന്റായി ഇത് മാറിയിട്ടുണ്ട്. ഫൈനൽ മത്സരം ആവേശകരമാകുമെന്നാണ് പ്രതീക്ഷ.


ടി.പി. ബിനീഷ്


(ജനറൽ കൺവീനർ, സ്വാഗതസംഘം)


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan