തൊഴിലന്വേഷകർക്ക് താങ്ങായി വിജ്ഞാനകേരളം തൊഴിൽപ്പൂരം

തൊഴിലന്വേഷകർക്ക് താങ്ങായി വിജ്ഞാനകേരളം തൊഴിൽപ്പൂരം
തൊഴിലന്വേഷകർക്ക് താങ്ങായി വിജ്ഞാനകേരളം തൊഴിൽപ്പൂരം
Share  
2025 Apr 27, 08:37 AM
KKN

തൃശ്ശൂർ ശനിയാഴ്ച്ച രാവിലെ 8.30 മുതൽ രാമവർമപുരം ഗവ. എൻജിനീയറിങ് കോളേജിലേക്കും വിമല കോളേജിലേക്കും തൊഴിൽ അന്വേഷകരുടെ ഒഴുക്കായിരുന്നു. സംസ്ഥാനസർക്കാരിൻ്റെ വിജ്ഞാനകേരളം തൊഴിൽദായകപദ്ധതിയുടെ തൃശ്ശൂർ ജില്ലയിലെ തൊഴിൽപ്പൂരം പങ്കാളിത്തം കൊണ്ട് സമ്പന്നമായി.


151 തൊഴിൽ ദാതാക്കളിൽ നിന്ന് 577 വ്യത്യസ്‌തതരം മേഖലകളിലായുള്ള 35,000 തൊഴിലുകളിലേക്കാണ് അഭിമുഖം നടന്നത്. ഇരു കോളേജിലുമായി 140 ക്ലാസ് മുറികളിലാണ് അഭിമുഖം നടന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെത്തുടർന്ന് ഉദ്ഘാടനച്ചടങ്ങുകൾ പൂർണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിച്ചത്.


തൊഴിലന്വേഷകരെ തേടിപ്പോകുന്ന സർക്കാർ വിജ്ഞാന കേരളത്തിലൂടെ സംസ്ഥാനത്തിന്റെ വികസനമാതൃകകളിൽ പുതിയൊരു അധ്യായത്തിന് തുടക്കംകുറിക്കുകയാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. മെഗാ തൊഴിൽമേള സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി


നോർക്കയുമായി സഹകരിച്ച് വിദേശതൊഴിലുകൾ ഉൾപ്പെടെ വിജ്ഞാന തൃശ്ശൂരിന്റെ തൊഴിൽമേളകളിൽ ഭാഗമാക്കും. രജിസ്റ്റർചെയ്ത മുഴുവൻ ഉദ്യോഗാർഥികൾക്കും മേയ് മാസത്തോടെ തൊഴിൽമേളകൾ അവസാനിക്കുമ്പോൾ തൊഴിൽ ലഭ്യമാക്കാനാണ് വിജ്ഞാന തൃശ്ശൂർ ലക്ഷ്യമിടുന്നത്.


ജനകീയാസൂത്രണത്തിൻ്റെ മാതൃകയിൽ ജനപങ്കാളിത്തത്തോടെ കേരളത്തിന്റെ വിജ്ഞാന സമ്പദ്ഘടന ശക്തിപ്പെടുത്തുകയാണ് വിജ്ഞാനകേരളത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് വിജ്ഞാനകേരളം മുഖ്യ ഉപദേഷ്‌ടാവ് മുൻ മന്ത്രി ടി.എം. തോമസ് ഐസക്ക് പറഞ്ഞു. തൊഴിൽ പൂരത്തിന്റെ ഭാഗമായി പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശനം മന്ത്രി കെ. രാജൻ, വിജ്ഞാനകേരളം ടി.എം തോമസ് ഐസക് എന്നിവർ ചേർന്ന് നിർവഹിച്ചു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan