
വിതുര വിതുര ജെഴ്‌സിഫാമിൻ്റെ ഭൂമി കേരള ലൈവ് സ്റ്റോക്ക് ഡിവലപ്മെൻറ് ബോർഡിനു കൈമാറാൻ നീക്കം നടക്കുന്നതായി ആരോപിച്ച് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഫാമിനെ തകർക്കാനുള്ള നീക്കമാണെന്നാണ് അവരുടെ ആരോപണം. കഴിഞ്ഞദിവസങ്ങളിൽ സ്ഥലം പരിശോധിക്കാൻ കെഎൽഡി അധികൃതർ എത്തിയതായി തൊഴിലാളികൾ പറയുന്നു. ഇതിനെ തുടർന്നാണ് അവരുടെ പ്രതിഷേധം. എന്നാൽ, കാലിവളർത്തലും പാൽ ഉത്പാദനവും വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറയുന്നു. സൗകര്യമുള്ള ഭൂമിക്കായി വിവിധ ഫാമുകൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നാണ് അവരുടെ വിശദീകരണം. 400 ഹെക്ടറിലധികം വിസ്തീർണമുണ്ടായിരുന്ന ഭൂമിയിൽനിന്നാണ് ഐസറിനു സ്ഥലം നൽകിയത്. നിലവിൽ 99-ഹെക്ടർ മാത്രമാണ് അവശേഷിക്കുന്നത്. ജില്ലയിൽത്തന്നെ പാലുത്പാദനത്തിൽ മുൻപന്തിയിലാണ് ഫാം. എന്നാൽ, തീറ്റപ്പുല്ല് നട്ടുപിടിപ്പിക്കാനുള്ള സ്ഥലം അപര്യാപ്‌തമാണെന്നാണ് ജീവനക്കാർ പറയുന്നത്. ഈ സാഹചര്യത്തിൽ കെഎൽഡിക്കു സ്ഥലം വിട്ടുനൽകുന്നത് ഫാമിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമാകുമെന്നും അവർ പറയുന്നു.
പ്രതിദിനം 1400 ലിറ്റർ പാൽ
നിലവിൽ 400 പശുക്കളാണ് ഫാമിലുള്ളത്. 1400 ലിറ്റർ പാൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നു. കൂടാതെ 150-ലധികം ആടുകളും ഇവിടെയുണ്ട്. 116 സ്ഥിരം തൊഴിലാളികൾ ജോലിചെയ്യുന്നു. കൂടാതെ കാഷ്യൽ, ദിവസവേതന വിഭാഗത്തിൽ 37 പേരുമുണ്ട്.
തൊഴിലാളികളുടെ ആശങ്ക
പ്രവർത്തനം നിലച്ചാൽ സ്ഥിരം തൊഴിലാളികളെ മറ്റ് ഫാമുകളിലേക്കുമാറ്റി സംരക്ഷിക്കാൻ കഴിയും. എന്നാൽ, സമീപത്തെ ചെറ്റച്ചൽ ഫാമിൽ ഉൾപ്പെടെ സ്ഥിരനിയമനം കാത്തിരിക്കുന്നവർക്ക് ഇതു തിരിച്ചടിയാകും. വിതുര ജെഴ്സിഫാമിലെ കാഷ്വൽ, ദിവസവേതന ജീവനക്കാരുടെ സുരക്ഷ ത്രിശങ്കുവിലാകും എന്നതാണ് തൊഴിലാളികളുടെ ആശങ്ക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group