
മല്ലപ്പള്ളി : ടൗണിലും പരിസരത്തും തെരുവുനായശല്യം വർധിച്ചു. മല്ലപ്പള്ളി താലൂക്ക് ആശുപത്രി, മിനി സിവിൽസ്റ്റേഷൻ സ്വകാര്യ ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളും നായ്ക്കളുടെ പിടിയിലാണ്. നിയന്ത്രിക്കാനുള്ള നടപടികളൊന്നുമില്ല.
ഏതാനും മാസം മുൻപ് ടൗണിൽത്തന്നെ ഏഴ് പേർക്ക് ഒരേ ദിവസം കടിയേറ്റിരുന്നു. ജിഎംഎംആശുപത്രിക്ക് സമീപം ചെറുകോൽപ്പുഴ റോഡിൽ പട്ടി കുറുകെ ചാടിയപ്പോൾ ബൈക്ക് യാത്രികനായ പത്ര ഏജന്റിന് വീണ് പരിക്കേറ്റിരുന്നു. നെടുങ്ങാടപ്പള്ളി ഭാഗത്തുനിന്ന് ടൗണിലേക്ക് വരുകയായിരുന്ന ബൈക്കിന് മുന്നിലേക്ക് കുറെയെണ്ണം കുരച്ചുചാടിയപ്പോൾ ഒന്നിനെ ഇടിച്ച് വണ്ടി വശത്തേക്ക് പാളി. അവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിൽ തട്ടി മറിഞ്ഞു. വണ്ടി ഓടിച്ചിരുന്ന യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ആനിക്കാട് റോഡിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിന് കടിയേറ്റു. അന്നുതന്നെ പത്ത പേർ നായയുടെ കടിയേറ്റ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ നോടുകയും ചെയ്തിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group