ചന്തയിലെ വ്യാപാരികളെ താത്കാലിക ഷെഡിലേക്ക് മാറ്റും

ചന്തയിലെ വ്യാപാരികളെ താത്കാലിക ഷെഡിലേക്ക് മാറ്റും
ചന്തയിലെ വ്യാപാരികളെ താത്കാലിക ഷെഡിലേക്ക് മാറ്റും
Share  
2025 Apr 27, 08:12 AM
KKN

പുനലൂർ: ശ്രീരാമവർമപുരം ചന്തയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഒഴിയേണ്ടിവരുന്ന വ്യാപാരികൾക്കുണ്ടായിരുന്ന ആശങ്കയ്ക്കു പരിഹാരമായെന്ന് നഗരസഭാധ്യക്ഷ കെ. പുഷ്‌പലത, ചന്തയുടെ കിഴക്കുഭാഗത്തായി മരത്തേ നിർമാണം പൂർത്തിയാക്കിയ 15 താത്കാലിക ഷെഡുകളിലേക്ക് വ്യാപാരികളെ മാറ്റുമെന്ന് അവർ അറിയിച്ചു.


ശനിയാഴ്ച രാവിലെ നഗരസഭാ കാര്യാലയത്തിൽ വിളിച്ചുചേർത്ത പ്രത്യേകയോഗത്തിലാണ് തീരുമാനം.


വ്യാപാരികൾ തീരുമാനം അംഗീകരിച്ചതായും ഇതിൻ്റെ പശ്ചാത്തലത്തിൽ നിർമാണം നടക്കുന്ന സ്ഥലത്തെ പഴയ കടമുറികൾ ഉടൻ പൊളിച്ചുനീക്കുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. ഇതോടൊപ്പം ചന്തയുടെ മുഴുവൻ സ്ഥലവും ചുറ്റുമതിൽകെട്ടി സംരക്ഷിക്കുമെന്നും പുതിയ നിർമാണത്തിന് ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ബാക്കിവരുന്ന ഭാഗങ്ങളിൽ കൂടുതൽ താത്‌കാലിക ഷെഡ് നിർമിക്കുന്നതിന് സൗകര്യമൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


നഗരസഭാ കൗൺസിൽ വ്യാപാരികൾക്കെതിരാണെന്നു വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത്തരം ശ്രമങ്ങളെ വ്യാപാരികൾ തള്ളിക്കളയുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.


തീരുമാനത്തിൽ വ്യാപാരികൾ സന്തുഷ്‌ടരാണെന്നും ചന്തയുടെ വികസനത്തിന് വ്യാപാരികൾ എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


ചന്തയുടെ നവീകരണവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ഒഴിയാൻ മതിയായ സൗകര്യവും സമയവും നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്‌ച യോഗം ചേർന്നത്. ഉപാധ്യക്ഷൻ രഞ്ജിത്ത് രാധാകൃഷ്‌ണൻ, സ്ഥിരംസമിതി അധ്യക്ഷരായ ബിനോയ് രാജൻ, (പ്രിയാപിള്ള, പി.എ. അനസ്, മുൻ ഉപാധ്യക്ഷരായ വി.പി. ഉണ്ണിക്കൃഷ്ണൻ, ഡി. ദിനേശൻ, സെക്രട്ടറി എസ്. സുമയ്യാബീവി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan