
തിരുവനന്തപുരം: വീട്ടിലെ സംഘർഷങ്ങൾ ഓഫീസിൽ വന്നു തീർക്കരുതെന്ന്
ഉദ്യോഗസ്ഥരെ ഉപദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'മനുഷ്യനായാൽ ജീവിതത്തിൽ ധാരാളം പ്രശ്‌നങ്ങളും സംഘർഷങ്ങളുമുണ്ടാകും, അവ തീർത്തും സ്വാഭാവികമാണ്. അവയെ സംഘർഷങ്ങളായിത്തന്നെ കണ്ട് മാറ്റിനിർത്താതെ ഓഫീസിൽ വന്നു തീർക്കാൻ ശ്രമിക്കരുത്'- മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാസ്ഥാപനങ്ങളുടെ ശാക്തികരണ ശില്പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സ്ഥാപനത്തിൻ്റെ തലപ്പത്തിരിക്കുന്നവരുടെ പ്രധാന ഉത്തരവാദിത്വം അതതു സ്ഥാപനത്തെ അഭിവൃദ്ധിപ്പെടുത്തുക എന്നതാണ്. എത്ര കഴിവുണ്ടായാലും തലപ്പത്തുള്ളവർ ഒറ്റയ്ക്കു പ്രവർത്തിച്ചാൽ സ്ഥാപനത്തിന് അഭിവൃദ്ധിയുണ്ടാവില്ല. ഒപ്പം പ്രവർത്തിക്കുന്നവരും കീഴിൽ പ്രവർത്തിക്കുന്നവരുമെല്ലാം ഇതിൻ്റെ ഭാഗമായി മാറിയാലേ സ്ഥാപനത്തിന്റെ ഉയർച്ചയ്ക്കു ഗുണമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില പൊതുമേഖലാസ്ഥാപനങ്ങൾ താഴോട്ടുപോവുകയുണ്ടായി. നേരത്തേ നഷ്‌ടത്തിലായിരുന്ന കെൽട്രോൺ പോലുള്ള സ്ഥാപനങ്ങൾ ഇപ്പോൾ ശരിയായ പാതയിൽ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി.രാജീവ് അധ്യക്ഷനായി. ചടങ്ങിൽ നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ 'ഹോപ് മുഖ്യമന്ത്രിക്കു സമ്മാനിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ തോമസ്, ആസൂത്രണ സാമ്പത്തിക വകുപ്പ് അണ്ടർ സെക്രട്ടറി എ.കെ.സുദർശനൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group