
ചീമേനി: അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനം ചെർണോബിൽ ദിനമായ ശനിയാഴ്ച ചീമേനിയിൽ തുടക്കമാകും. രണ്ട് ദിവസമായി നടക്കുന്ന ആണവവിരുദ്ധ സമ്മേളനത്തിൽ ആണവശസ്ത്രജ്ഞരും ദേശീയതലത്തിൽ അറിയപ്പെടുന്ന ആണവവിരുദ്ധ പ്രവർത്തകരും പങ്കെടുക്കും. ചീമേനി ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് കൺവെൻഷൻ ആണവ ശാസ്ത്രജ്ഞൻ ഡോ. സുരേന്ദ്ര ഗഡേക്കർ ഉദ്ഘാടനംചെയ്യും.
ഡോ. സൗമ്യ ദത്ത, ഡോ. എസ്.പി. ഉദയകുമാർ, മീര സംഗമിത്ര, ഡോ. ഇ.എ.എസ്. ശർമ്മ, ഡോ. സാഗർ ധാര, ഡോ. എം.വി. രമണ, ഡോ. ശ്രീകുമാർ എന്നിവർ സംസാരിക്കും. 15 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ആണവ അപകട ബാധ്യതാനിയമം ഭേദഗതിചെയ്യാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക, സ്വകാര്യ ആണവനിലയ സ്ഥാപനത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച ബജറ്റ് വിഹിതം റദ്ദാക്കുക, കേരളത്തിൽ ഒരു ആണവനിലയം പോലും സ്ഥാപിക്കില്ലെന്ന് സംസ്ഥാന സർക്കാർ അസന്ദിഗ്‌ധ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനം നടത്തുന്നത്. 27-ന് വൈകീട്ട് അഞ്ചിന് ചീമേനി ടൗണിൽ പൊതുസമ്മേളനവും നടക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group