
പുതുപ്പാടി പുതുപ്പാടി പഞ്ചായത്തിലെ മലപുറം അപ്പുറത്ത്പൊയിലിലെ ജനവാസമേഖലയിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ക്വാറി തുടങ്ങുന്നതിനെതിരേ കുട്ടികളും സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ളവരെ അണിനിരത്തി നാട്ടുകാർ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. വീടുകൾ നിറഞ്ഞ പ്രദേശത്ത് പാറ പൊട്ടിക്കൽമൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളും അപകടസാധ്യതയും മുന്നിൽകണ്ടാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും, ക്വാറി തുടങ്ങാനുള്ള നീക്കത്തെ നിയമപരമായും പ്രക്ഷോഭങ്ങളിലൂടെയും ശക്തമായി എതിർക്കുമെന്നും നാട്ടുകാർ അറിയിച്ചു.
പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി, വാർഡ് മെമ്പർ ആയിശ ബീവി, എ.പി.സി. സുലൈമാൻ, പി.എം.എ. റഷീദ്, എ.പി. ഹമീദ്, ഷമീർ കാവുംപുറം, ഹർഷാദ് മലപുറം, വി.സി. ശുഹൈബ്, ജംഷി എലോക്കര തുടങ്ങിയവർ നേതൃത്വംനൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group