മുനയ്ക്കക്കടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പിന് ശ്രമം

മുനയ്ക്കക്കടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പിന് ശ്രമം
മുനയ്ക്കക്കടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പിന് ശ്രമം
Share  
2025 Apr 26, 06:13 AM
mgs3

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ മുനയ്ക്കടവ് അഴിമുഖത്ത് അനധികൃതമായി മണലെടുപ്പിന് ശ്രമം. കടപ്പുറം പഞ്ചായത്ത് അഴിമുഖം ഒൻപതാം വാർഡിൽ കോസ്റ്റൽ പോലീസ് സ്റ്റേഷന് വടക്ക് ചേറ്റുവ പുഴയുടെ തീരത്തോട് ചേർന്നാണ് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ അനധികൃതമായി മണലെടുക്കാനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരേ മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെൻ്റർ ലേബർ യൂണിയൻ കോഡിനേഷൻ കമ്മിറ്റിയും നാട്ടുകാരും പ്രക്ഷോഭത്തിനൊരുങ്ങുന്നത് പ്രദേശത്ത് സംഘർഷസാധ്യതക്കും കാരണമായിട്ടുണ്ട്.


ഈ പ്രദേശത്തു കരയോടു ചേർന്നുകിടക്കുന്ന മണൽത്തിട്ട നീക്കിയാൽ പുഴയുടെ തീരം ഇടിയാനും കരയിലേക്ക് ഉപ്പുവെള്ളം കയറാനും ഇടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. മണൽ നീക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന ഭീതിയും നാട്ടുകാർക്കുണ്ട്. കടലിനും ചേറ്റുവ പുഴയ്ക്കുമിടയിലായി തീരെ വീതികുറഞ്ഞ ഈ പ്രദേശത്ത് ചെറിയ തോതിലുള്ള മണലെടുപ്പുപോലും പ്രദേശത്തിൻ്റെ നാശത്തിന് വഴിവയ്ക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക, ഒട്ടേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്.


മുൻപ് ഈ പ്രദേശത്തുനിന്ന് മണലെടുക്കാനുള്ള നീക്കം മുനയ്ക്കടവ് ഫിഷ് ലാൻഡിങ് സെന്റർ ലേബർ യൂണിയൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌ടറെ അറിയിക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ കളക്ടർ മണൽ എടുക്കുന്നത് നിർത്തിവയ്ക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.


ഈ ഉത്തരവ് നിലനിൽക്കേയാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ പുഴയുടെ തീരത്തുനിന്ന് അനധികൃതമായി മണലെടുക്കാൻ നീക്കം നടത്തുന്നത്. മണൽ എടുക്കാനുള്ള ബോട്ടുകളും യന്ത്രസാമഗ്രികളുമെല്ലാം ഇതിനായി പ്രദേശത്ത് എത്തിച്ചുകഴിഞ്ഞു. മണലെടുത്താൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് മുനയ്ക്കക്കെടവ് ഫിഷ് ലാൻഡിങ് സെന്റർ ലേബർ യൂണിയൻ കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. മണലെടുക്കുന്നത് തടയാൻ കളക്‌ടർക്ക് പരാതി നൽകുന്നത് ഉൾപ്പെടെയു നടപടികൾ കൈക്കൊള്ളുമെന്ന് സ്ഥലം സന്ദർശിച്ച ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ്റ് വർഷാ മണികണ്ഠ‌ൻ, ബിജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കാരയിൽ എന്നിവർ പറഞ്ഞു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan