അർത്തുങ്കൽ തുറമുഖം: പ്രതിഷേധവുമായി കഞ്ഞിവെപ്പുസമരം

അർത്തുങ്കൽ തുറമുഖം: പ്രതിഷേധവുമായി കഞ്ഞിവെപ്പുസമരം
അർത്തുങ്കൽ തുറമുഖം: പ്രതിഷേധവുമായി കഞ്ഞിവെപ്പുസമരം
Share  
2025 Apr 26, 06:06 AM
KKN

അർത്തുങ്കൽ അർത്തുങ്കൽ തുറമുഖനിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറിങ് ഓഫീസിനു മുന്നിൽ കഞ്ഞിവെപ്പുസമരം നടത്തി.


മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സത്യാഗ്രഹം 30 ദിവസം പിന്നിട്ടിട്ടും അധികാരികൾ ഇടപെടാത്തതിൽ പ്രതിഷേധിച്ച് നൂറുകണക്കിനു മത്സ്യത്തൊഴിലാളികളാണു പ്രകടനവുമായെത്തി ഹാർബർ എൻജിനിയറിങ് ഓഫീസിനു മുന്നിൽ കുഞ്ഞിവെച്ചു പ്രതിഷേധിച്ചത്.


നാട്ടുകാരായ സ്ത്രീകളും പ്രകടനത്തിൽ പങ്കാളികളായി. സമരം ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്‌സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്‌തു. 24 വർഷം പിന്നിട്ട ഹാർബർനിർമാണത്തിനു 161 കോടി രൂപ ഖജനാവിലെത്തിയിട്ടും സാങ്കേതികകാരണങ്ങൾ പറഞ്ഞ് ഫയലുകൾ വൈകിപ്പിക്കുന്നത് കൊച്ചിയിലെ മത്സ്യലോബിക്കു വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡൻറ് രാജു ആശ്രയം, സെക്രട്ടറി ആൻ്റണി കുരിശുങ്കൽ, ജിജോ ഫ്രാൻസിസ്, ഷാജി പീറ്റർ, സുനിൽ വലിയവീട്ടിൽ ഔസേപ്പ് പള്ളിക്കത്തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.


ആയിരംപള്ളിക്കു മുന്നിൽനിന്നാരംഭിച്ച പ്രതിഷേധജാഥ ആയിരം ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ. ജോസ് അറയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. ഷാജി വാലയിൽ, കെ.എസ്. ആൻ്റണി തുടങ്ങിയവർ സമരപരിപാടികൾക്കു നേതൃത്വം നൽകി.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan