സിറ്റി പോലീസിൻ്റെ ലഹരിവിരുദ്ധ കർമപദ്ധതി രൂപരേഖ പ്രകാശനം ചെയ്തു

സിറ്റി പോലീസിൻ്റെ ലഹരിവിരുദ്ധ കർമപദ്ധതി രൂപരേഖ പ്രകാശനം ചെയ്തു
സിറ്റി പോലീസിൻ്റെ ലഹരിവിരുദ്ധ കർമപദ്ധതി രൂപരേഖ പ്രകാശനം ചെയ്തു
Share  
2025 Apr 26, 06:00 AM
KKN

കൊല്ലം: സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിവിധവകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് ലഹരിക്കെതിരായി ആവിഷ്‌കരിച്ച സംയുക്ത കർമപദ്ധതിയുടെ രൂപരേഖ 'മുക്ത്യോദയം' (പ്രകാശനം ചെയ്തു‌. കൊല്ലം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി പി. മായാദേവി ഹൈക്കോടതി ജഡ്‌ജി ദേവൻ രാമചന്ദ്രന് കൈമാറി രൂപരേഖ പ്രകാശനം ചെയ്തു.


ഡിമാൻഡ് റിഡക്‌ഷന് ആവശ്യമായ പ്രവർത്തനങ്ങൾ, കുട്ടികളോടുള്ള അവഗണനയ്ക്കെതിരായി രക്ഷിതാക്കൾക്കുള്ള ബോധവത്കരണം, ദുർബല മേഖലകളെയും ദുർബല വിഭാഗങ്ങളെയും തിരിച്ചറിയുക, സ്‌കൂൾ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ ചുമതലകളും പ്രവർത്തനങ്ങളും, മാസ്റ്റർ ട്രെയിനേഴ്സിനും കൗൺസലർമാർക്കുമുള്ള പരിശീലനം, ദുർബല മേഖലകളിൽ ലഹരിക്ക് അടിമപ്പെട്ടവർക്കായി എല്ലാ വെള്ളിയാഴ്‌ചകളിലും ഹെൽപ്പ് ഡെസ്ക്, ബോധവത്കരണ പരിപാടികൾ, സോഷ്യൽ മീഡിയ കാമ്പെയിനുകൾ, ലഹരിക്ക് അടിമപ്പെട്ട് കൗൺസലിങ് ആവശ്യമായിവരുന്ന സഹപാഠികളെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി അറിയിക്കാൻ കഴിയുന്ന 'സഹായി' എന്ന ഹെൽപ്പ് ലൈൻ, സ്കൂൾ പഠനം ഉപേക്ഷിക്കുന്നവർക്ക് തുടർപഠനസൗകര്യമൊരുക്കൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് കർമപദ്ധതി. ചടങ്ങിൽ സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായൺ സംസാരിച്ചു.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan