
തിരുവനന്തപുരം: പുതുതായി സ്ഥാപിച്ച കാത്ത് ലാബ്, മന്ത്രിയുടെ വിലക്ക്
വകവെക്കാതെ ഉദ്ഘാടനം ചെയ്‌ത ആർസിസി ഡയറക്‌ടറുടെ നടപടി നാടകീയമായ സംഭവങ്ങൾക്കിടയാക്കി. ചടങ്ങിനുപിന്നാലെ ഡയറക്‌ടറുടെ പേരിലുള്ള ഉദ്ഘാടനഫലകം ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ എടുത്തുമാറ്റി. ചടങ്ങ് നടത്തരുതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാവശ്യപ്പെട്ടിട്ടും ആർസിസി ഡയറക്‌ടർ ഡോ. രേഖാ എ. നായർ ഇത് മുഖവിലയ്ക്കെടുത്തില്ലെന്നാണാരോപണം
ഡയറക്ടറും ജീവനക്കാരുംതമ്മിൽ നേരത്തേതന്നെ അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നുണ്ട്. പുതിയ ഡയറക്‌ടറെ നിയമിക്കാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്.
വ്യാഴാഴ്ച 10.30-ന് ചടങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാൽ, സ്ഥലം എംഎൽഎ, ആരോഗ്യമന്ത്രി എന്നിവരോ വകുപ്പോ അറിയാതെ ഇത് പാടില്ലെന്ന് മന്ത്രിയുടെ ഓഫീസിൽനിന്ന് ഡയറക്‌ടറെ അറിയിച്ചു. ഇതോടെ, മന്ത്രിയുടെ ഓഫീസ് ഇടപെടുമെന്ന് മനസ്സിലാക്കി ഉദ്ഘാടനം 9.30-നുതന്നെ നടത്തുകയായിരുന്നു.
ആർസിസിയിൽ സാധാരണ ഗതിയിൽ ഇത്തരത്തിൽത്തന്നെയാണ് ഉദ്ഘാടനച്ചടങ്ങുകൾ നടത്താറുള്ളതെന്നും ആധുനിക സംവിധാനങ്ങൾ രോഗികൾക്ക് എത്രയുംവേഗം ഉപയോഗിക്കാനാവണം എന്നതുമാത്രമാണ് ലക്ഷ്യമെന്നുമാണ് ഡയറക്‌ടറുടെ പ്രതികരണം. സ്വനം പേര് ഉദ്ഘാടനഫലകത്തിൽ വരാനുള്ള ഡയറക്‌ടറുടെ താത്‌പര്യമാണ് പടങ്ങിന് പിന്നിലെന്നാണ് മറുപക്ഷത്തിൻ്റെ ആരോപണം. ജനപ്രതിനിധികളെയടക്കം അറിയിക്കാതെയുള്ള ഡയറക്ടറുടെ ഇത്തരത്തിലുള്ള നടപടികൾ ധിക്കാരപരമാണെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group