
ന്യൂഡൽഹി: പാക് നടൻ ഫവാദ് ഖാൻ നായകനായ ബോളിവുഡ് ചിത്രം 'അബിർ ഗുലാലി'ന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിക്കും. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് കേന്ദ്രസർക്കാർവൃത്തങ്ങൾ അറിയിച്ചു. മേയ് ഒൻപതിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
ഒൻപതുവർഷങ്ങൾക്കുശേഷം ഫവാദ് ഖാൻ ബോളിവുഡിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് 'അബിർ ഗുലാൽ, വാണി കപൂറാണ് നായിക. ഖുബ്‌സൂരത്ത് (2014), കപൂർ ആൻഡ് സൺസ് (2016), യേ ദിൽ ഹേ മുഷ്കിൽ (2016) എന്നീ ബോളിവുഡ് ചിത്രങ്ങളിൽ നേരത്തേ ഫവാദ് ഖാൻ അഭിനയിച്ചിരുന്നു.
2016-ലെ ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സും ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും, പാക് അഭിനേതാക്കൾ ഇന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി വിലക്കേർപ്പെടുത്താനുള്ള ഹർജി 2023-ൽ ബോംബെ ഹൈക്കോടതി തള്ളിയിരുന്നുവെങ്കിലും 2016 മുതൽ പാക് താരങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് പറയുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group