
കണ്ണൂർ : നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കടത്തിയ ലോറി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് ഏച്ചൂരിൽ പിടിച്ചു. തളിപ്പറമ്പ് ഹൈപാക് ട്രേഡേഴ്‌സിൻ്റേതാണ് ലോറി. 10,000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ മുണ്ടേരി ഗ്രാമപ്പഞ്ചായത്തിന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. അരമണിക്കൂറിലേറെ പിന്തുടർന്ന് ഏച്ചൂർ ഫാമിലി ട്രേഡേഴ്‌സിൻ്റെ മുന്നിൽനിന്നാണ് തടഞ്ഞത്.
ലോറിയിൽനിന്ന് അരടണ്ണോളം നിരോധിത ഒറ്റത്തവണ ഉപയോഗ ഉത്പന്നങ്ങളായ വിവിധതരം പ്ലാസ്റ്റിക് കാരിബാഗുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചക്കരക്കല്ല്, ഏച്ചൂർ, മമ്പറം ടൗണുകളിൽ മൊത്തവിതരണക്കാരുൾപ്പെടെയുള്ള വ്യാപാരികൾക്ക് വിതരണം ചെയ്യാനായി തളിപ്പറമ്പ് ഹൈ പാക്ക് ട്രേഡേഴ്സിൽനിന്ന് കൊണ്ടുവന്നതായിരുന്നു ഇവ.
പിടിച്ചെടുത്ത നിരോധിത ഉത്പന്നങ്ങൾ ഹരിതകർമസേനയുടെ വാഹനത്തിൽ എംസിഎഫിലേക്ക് മാറ്റി, പരിശോധനയിൽ സ്ക്വാഡ് ലീഡർ എം. ലജി, കെ.ആർ. അജയകുമാർ, ശരിക്കുൽ അൻസാർ, മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് ജെഎസ് എസ്.സി. സാദിഖ്, ഹെൽത്ത് ഇൻസ്പെക്‌ടർ റിൻസിത എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group