
പാലക്കാട് ജില്ലാ കളക്‌ടറേറ്റിൽ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് രണ്ടരമണിക്കൂർ സിവിൽസ്റ്റേഷനിലെത്തിയ ജനങ്ങളും ജീവനക്കാരും പരിഭ്രാന്തിയിലായി.
രാവിലെ 7.25
കളക്ടറേറ്റിലെ ഔദ്യോഗിക ഇ-മെയിലിൽ ഭീഷണിസന്ദേശം എത്തി. തമിഴ്‌നാട് റിട്രീവൽ ട്രൂപ്പിലെ (ടിഎൻആർടി) ശുഭ വീരപാണ്ഡ്യൻ എന്ന പേരിലായിരുന്നു സന്ദേശം. കളക്ടറേറ്റിൽ സ്ഫോടകവസ്‌തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് രണ്ടിന് സ്ഫോടനം നടക്കുമെന്നുമായിരുന്നു സന്ദേശത്തിൽ കൃതിക ഉദയനിധി, ജാഫർ സിദ്ദിക്ക് എന്നിവർക്കെതിരായ ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11
ഇ-മെയിൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നു. കളക്‌ടർ പോലീസിനെ വിവരമറിയിച്ചു.
ഉച്ചയ്ക്ക് 12.45
പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷൻ ഹൗസ് ഒാഫീസർ ആദംഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലത്തെത്തുന്നു. സ്റ്റേഷൻ ഓഫീസർ ഹിതേഷിന്റെ നേത്യത്വത്തിൽ പാലക്കാട് അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റും എത്തി.
ഉച്ചയ്ക്ക് ഒന്ന്
കളക്ടറേറ്റിലെ ജീവനക്കാരെയും സന്ദർശകരെയുമടക്കം എല്ലാവരെയും ഒഴിപ്പിക്കാൻ കളക്‌ടറും പോലീസും നിർദേശംനൽകി. ഡോഗ്, ബോംബ് സ്ക‌്വാഡുകൾ പരിശോധന നടത്തി. പോലീസ് നായ നിക്കിയാണ് പരിശോധനക്കെത്തിയത്. രണ്ടാംനിലയിലെ കളക്‌ടറേറ്റ് ഓഫീസിലും പരിസരങ്ങളിലും താഴെയുള്ള നിലയിലും പരിശോധന നടത്തി.
ഉച്ചയ്ക്ക് രണ്ട്
സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തതിനാൽ പരിശോധന അവസാനിപ്പിക്കയാണെന്ന് ആദംഖാൻ അറിയിച്ചു.
ഉച്ചയ്ക്ക് 2.15
ജീവനക്കാർ തിരിച്ച് ഓഫീസിലേക്ക്
വ്യാജ സന്ദേശമെത്തുന്നത് രണ്ടാംതവണ
ഇതിനുമുൻപ് പാലക്കാട് ആർഡിഒ ഓഫീസിൽ സമാന വ്യാജ ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. ഏപ്രിൽ 17-നായിരുന്നു അത്.
ഡോഗ്, ബോംബ് സ്ക്വാഡുകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവത്തെത്തുടർന്ന് മൂന്നരമണിക്കൂർ ആർഡിഒ ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു.
സന്ദേശം വ്യാജമായിരുന്നെങ്കിലും സുരക്ഷ ഉറപ്പാക്കാനാണ് കൃത്യമായ പരിശോധനകൾ നടത്തിയതെന്ന് ജില്ലാ കളക്‌ടർ ജി. പ്രിയങ്ക പറഞ്ഞു.
സുരക്ഷാ പരിശോധനകളെല്ലാം ക്യത്യമായി പൂർത്തിയാക്കിയെന്നും അവർ വിലയിരുത്തി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group