തീരദേശ ഹൈവേ സ്ഥലമെടുപ്പ്: രേഖകൾ പരിശോധിച്ചുതുടങ്ങി

തീരദേശ ഹൈവേ സ്ഥലമെടുപ്പ്: രേഖകൾ പരിശോധിച്ചുതുടങ്ങി
തീരദേശ ഹൈവേ സ്ഥലമെടുപ്പ്: രേഖകൾ പരിശോധിച്ചുതുടങ്ങി
Share  
2025 Apr 25, 10:05 AM
KODAKKADAN

ചാവക്കാട് തീരദേശ ഹൈവേയ്ക്കായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമിയുടെ അടിസ്ഥാന മൂല്യ റിപ്പോർട്ട് തയ്യാറാക്കാൻ ഭൂവുടമകളിൽനിന്ന് ഭൂമി സംബന്ധിച്ച രേഖകൾ വാങ്ങി പരിശോധിച്ചു തുടങ്ങി.


ഗുരുവായൂർ മണ്ഡലത്തിൽ കടപ്പുറം പഞ്ചായത്തിൽ ഈ നടപടികൾ അവസാനഘട്ടത്തിലെത്തി. ചാവക്കാട് നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും ഉടനെ ഭൂമിയുടെ രേഖകളുടെ പരിശോധന നടത്തും.


ഏറ്റെടുക്കുന്ന ഭൂമിയുടെ ആധാരവും കൈവശാവകാശരേഖകളുമാണ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉടമസ്ഥാവകാശം സംബന്ധിച്ച ആധികാരികത ഉറപ്പാക്കുന്നത്. കിഫ്ബിയുടെ എൽഎ(ലാൻഡ് അക്വിസിഷൻ) തഹസിൽദാരുടെ കീഴിൽ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിനാണ് അടിസ്ഥാന മൂല്യ റിപ്പോർട്ട് തയ്യാറാക്കുന്നത്.


ഇതിനു ശേഷം ഡിവിഎസ് (ഡീറ്റെയിൽഡ് വാല്യൂ സെറ്റിൽമെന്റ് തയ്യാറാക്കും, ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടം, കൃഷി, വൃക്ഷങ്ങൾ എന്നിവ കൂടി കണക്കിലെടുത്ത് അന്തിമ നഷ്‌ടപരിഹാരം നിശ്ചയിക്കുന്നത് ഡിവിഎസ് തയ്യാറാക്കിയ ശേഷമായിരിക്കും. റവന്യൂ, പൊതുമരാമത്ത് കെട്ടിടവിഭാഗം, കൃഷി വകുപ്പ്, സാമൂഹികവനവത്‌കരണ വിഭാഗം എന്നിവയുടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചാണ് ഡിവിഎസ് തയ്യാറാക്കി നഷ്ട‌പരിഹാരത്തുക നിർണയിക്കുക.


ഡിവിഎസ് പൂർത്തിയാകുന്നതോടെ 19/1 വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമി സംബന്ധിച്ച രേഖ ഉടമകളിൽനിന്ന് ശേഖരിച്ച് നഷ്ടപരിഹാരത്തുക ഉടമകളുടെ അക്കൗണ്ടിൽ ലഭ്യമാക്കും. ആകെ 52 സ്ട്രെച്ചുകളിലായി 623 കിലോമീറ്റർ ദൈർഘ്യമാണ് ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേയ്ക്ക് ഉണ്ടാകുക. ജില്ലയിൽ 17 തീരദേശ വില്ലേജുകളിലായി 61.069 കിലോമീറ്റർ നീളത്തിലാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan