ജീവൻ പണയം വെച്ച് ട്രാഫിക് പോലീസിൻ്റെ ഡ്യൂട്ടി

ജീവൻ പണയം വെച്ച് ട്രാഫിക് പോലീസിൻ്റെ ഡ്യൂട്ടി
ജീവൻ പണയം വെച്ച് ട്രാഫിക് പോലീസിൻ്റെ ഡ്യൂട്ടി
Share  
2025 Apr 25, 10:02 AM
KODAKKADAN

പെരുമ്പാവൂർ പെരുമ്പാവൂരിലെ ഗതാഗതക്കുരുക്ക് എന്നും കാണാം. 'പെരുമ്പാവൂര് കടമ്പ' കടക്കാനുള്ള താമസം കണക്കിലെടുത്ത് തെക്കൻ ജില്ലകളിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നവർ നേരത്തെ തന്നെ പുറപ്പെടണം. എംസി റോഡും ആലുവ - മൂന്നാർ റോഡും സന്ധിക്കുന്ന പെരുമ്പാവൂരിലെ ജങ്ഷനാണ് ഗതാഗതക്കുരുക്കിന്റെ കേന്ദ്രം. രാപകൽ വ്യത്യാസമില്ലാതെ തിരക്കേറിയ കാലടി ജങ്ഷനിൽ രാത്രി വെളിച്ചമില്ലാത്തതാണ് അതിലേറെ ദുരിതം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുപോലെതന്നെ പ്രധാനമാണ് പ്രധാന ജങ്ഷനുകളിലെ വെളിച്ചക്കുറവ് പരിഹരിക്കുക എന്നതും.


ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്ക് മുന്നിൽ ജീവൻ പണയം വെച്ചാണ് ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നത്. സിഗ്നൽ സംവിധാനമുണ്ടെങ്കിലും തിരക്കേറുന്ന വൈകുന്നേരങ്ങളിൽ സിഗ്നൽ ലൈറ്റുകൾ ഒഴിവാക്കി റോഡിന് നടുവിൽ ഇറങ്ങി നിന്നാണ് പോലീസ് ഉദ്യോഗസ്ഥൻ ട്രാഫിക് നിയന്ത്രിക്കുന്നത്. ജങ്ഷനിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി തെളിയുന്നില്ല. വ്യാപാരസ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇവിടെ പോലീസ് ഉദ്യോഗസ്ഥർ ട്രാഫിക് നിയന്ത്രണം എറ്റെടുക്കുന്നത്. എംസി റോഡിൽ കാലടിക്കവല കഴിഞ്ഞ് തൊട്ടടുത്ത ഔഷധി ജങ്ഷനിലും ഇതുതന്നെ സ്ഥിതി. വെളിച്ചമില്ലാത്തതിനാൽ രാത്രി ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാണ്.


പെരുമ്പാവൂർ നഗരത്തിൽ ഏറ്റവുമധികം അപകടങ്ങൾ നടക്കുന്ന ജങ്ഷനുകളാണ് എംസി റോഡിലെ കാലടിക്കവലയും ഔഷധി ജങ്ഷനും. ഡ്യൂട്ടിക്കിടെ പലവട്ടം ട്രാഫിക് ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് കാലടിക്കവലയിലെ ട്രാഫിക് പോലീസിന്റെ കാബിൻ മൂന്നാറിൽനിന്ന് മടങ്ങിയ ടൂറിസ്റ്റ് ബസിടിച്ച് തകർന്ന സംഭവമുണ്ടായി. അർധരാത്രി കാബിനിൽ ഉദ്യോഗസ്ഥരില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഹോംഗാർഡുകളും ട്രാഫിക് നിയന്ത്രണത്തിനുണ്ട്. അപകടമുണ്ടായാൽ ഇവർക്ക് ഇൻഷുറൻസ് പരിരക്ഷയോ ചികിത്സാ സഹായ പദ്ധതികളോ ഒന്നുമില്ല.


പകൽസമയത്തെ പൊരിഞ്ഞ വെയിലിൽ പണിയെടുത്ത് ക്ഷീണിക്കുന്ന ഉദ്യോഗസ്ഥർ രാത്രി ഇരുട്ടിൽ റോഡിന് നടുവിൽ നിന്ന് നട്ടംതിരിയുന്നത് കണ്ടുനിൽക്കാനാവില്ല. നഗരസഭയോ പൊതുമരാമത്ത് വകുപ്പോ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan