
അടിമാലി: രാത്രിയിൽ മുഖംമൂടി ധരിച്ച് എത്തുന്ന അജ്ഞാതൻ അടിമാലി മേഖലയിൽ വീടുകളിൽ ഭീതി പരത്തുന്നു. മന്നാങ്കാല, കോയിക്കകുടി കവല എന്നിവിടങ്ങളിലാണ് മുഖംമൂടി ധരിച്ച് അജ്ഞാതനെത്തുന്നത്. ഇയാൾ വീടുകളുടെ മതിലുകൾ ചാടി കടക്കുകയും, വീടിനുചുറ്റും കറങ്ങി നടക്കുകയും ചെയ്യും. മൂന്നുദിവസമായി ഒരുവീട്ടിൽ തന്നെ സ്ഥിരമായിവന്ന ദൃശ്യങ്ങളും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് കാംകോ കവല ഭാഗത്ത് ഇത്തരത്തിൽ മുഖംമൂടി സംഘത്തിന്റെ രാത്രികാല യാത്ര ഉണ്ടായിരുന്നു. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് പരിശോധന ശക്തമാക്കിയതോടെ അവസാനിച്ചു. രണ്ടുദിവസമായി ഈ മേഖലകളിൽ അജ്ഞാതനായ ഒരാൾ കറങ്ങി നടക്കുന്നതായി സിസിടിവിയിൽ കാണുന്നുണ്ട്. ഇതോടെ നാട്ടുകാരുടെ ആശങ്ക അകറ്റുന്നതിന് പോലീസ് മേഖലയിൽ രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ വീടിന്റെ മതിൽ ചാടിക്കടന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി. മാനസികവൈകല്യമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group