
മുട്ടത്തെ ജില്ലാ ഹോമിയോ ആശുപത്രി വികസനത്തിന് 65 സെൻ്റ് ഭൂമി വിട്ടുകിട്ടി
മുട്ടം : ഒരു വ്യാഴവട്ടം പിന്നിട്ട എഴുത്തുകുത്തുകൾക്കും കാത്തിരിപ്പിനുമൊടുവിൽ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസനത്തിനായി 65 സെൻ്റ് ഭൂമി വിട്ടുകിട്ടി. 2012-ൽ തുടക്കമിട്ട ഫയലിലാണ് 13 വർഷങ്ങൾക്കുശേഷം റവന്യൂവകുപ്പിൽനിന്ന് ഭൂമി ലഭിച്ചത്. കോവിഡും പ്രളയവും ഉദ്യോഗസ്ഥ മെല്ലെപ്പോക്കുമൊക്കെയാണ് ഭൂമി വിട്ടുകിട്ടുന്നതിനെ വൈകിപ്പിച്ചത്.
മികച്ച ഔട്ട്പേഷ്യന്റ്റ് ക്രമീകരണം, ലബോറട്ടറി, ഫാർമസി സൗകര്യങ്ങൾ, സ്പെഷ്യാലിറ്റി സെൻ്ററുകൾ, സ്‌കാനിങ്, എക്‌സറേ, ഫിസിയോതെറാപ്പി, യോഗ വിഭാഗങ്ങൾ എന്നിവയ്ക്കൊക്കെ ഭാവിയിൽ ഈ ഭൂമി ഉപകരിക്കും. വൈകാതെ ഇതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.
തൊടുപുഴ തഹസിൽദാർ (ഭൂരേഖ) കെ.എച്ച്. സക്കീറിൽനിന്ന് ഭൂമിയുടെ രേഖ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാക്കുന്നേലും ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിനീത ആർ പുഷ്‌കരനും ചേർന്ന് ഏറ്റുവാങ്ങി.
ഹോമിയോ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജി. സത്യൻ, ആശുപ്രതി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ടോമി ജോർജ്, അബ്ബാസ്, എൽസമ്മ, ജില്ലാപഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി, ആർഎംഒ ഡോ. ഐന ഐസക്ക്, ആശുപത്രി സൂപ്രണ്ട് ഡോ. പി.ജി. ബിജു, മെഡിക്കൽ ഓഫീസർ ഡോ. അനു ജോസഫ് എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്ലഡ് സെൻ്ററിൻ്റെ ചാർജ് ഓഫീസറായ ഡോ. ദേവി അന്തർജനത്തിന്റെ നേതൃത്വത്തിൽ രക്തദാനക്യാമ്പും നടന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group