
തുറവൂർ : പള്ളിത്തോട്, പാപ്പക്കടവുകാരുടെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാത്ത ജല അതോറിറ്റിക്കെതിരേ തീരത്ത് പ്രതിഷേധമിരമ്പുന്നു.
കെഎൽസിഎയുടെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും സഹകരണത്തിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 2020 മുതൽ ജനങ്ങൾ സമരരംഗത്തുണ്ട്.
നാലുവർഷത്തെ പ്രതിഷേധങ്ങൾകൊണ്ട് ഒരു പ്രയോജനവുമില്ലാതായതോടെ പുതിയ സമരമുറകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ജനം.
തീരത്തേക്കുള്ള കുഴലുകളിൽ വെള്ളം ഒഴുകിയെത്താത്തതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നാണ് അതോറിറ്റിയുടെ പക്ഷം. ഉപഭോക്താക്കൾ മോട്ടോറുകളുപയോഗിച്ച് വെള്ളം വലിച്ചെടുക്കുമ്പോൾ കുഴലുകളിൽ വായുനിറയുകയും അത് പമ്പിങ് നടക്കുമ്പോൾ വെള്ളത്തിൻ്റെ ഒഴുക്കിനു തടസ്സും സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയ്ക്കു വീടുകളിലെത്തിയ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായ സന്ദർഭങ്ങളുമുണ്ട്.
ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങളാണ് പള്ളിത്തോട്, ചാപ്പക്കടവ് മേഖല അതോറിറ്റി കഴിഞ്ഞമാസം പ്രദേശമാകെ പരിശോധന നടത്തി. പള്ളിത്തോട് റോഡുമുക്കിലെ പ്രധാന പൈപ്പിൽനിന്ന് മറ്റു ഭാഗങ്ങളിലേക്കുള്ള വെള്ളത്തിന്റെ സമർദമാണ് പരിശോധിച്ചത്. പരിശോധനകൊണ്ട് ഫലമുണ്ടായില്ലെന്ന് ജനങ്ങൾ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group