മകളുടെ മൃതദേഹം കാണാൻ ധൈര്യമുണ്ടായില്ലവധശിക്ഷയ്ക്കായി കാത്തിരുന്നു- രാഗിണി

മകളുടെ മൃതദേഹം കാണാൻ ധൈര്യമുണ്ടായില്ലവധശിക്ഷയ്ക്കായി കാത്തിരുന്നു- രാഗിണി
മകളുടെ മൃതദേഹം കാണാൻ ധൈര്യമുണ്ടായില്ലവധശിക്ഷയ്ക്കായി കാത്തിരുന്നു- രാഗിണി
Share  
2025 Apr 25, 09:14 AM
KODAKKADAN

തിരുവനന്തപുരം മകളുടെ മൃതദേഹം തിരിച്ചറിയാൻ പോലീസ് സംഭവസ്ഥലത്തെത്തിച്ചപ്പോൾ ആ കാഴ്‌ച കാണാനുള്ള ധൈര്യം തനിക്കില്ലായിരുന്നുവെന്നും തളർന്നിരുന്നു പോയെന്നും കൊല്ലപ്പെട്ട വിനീതയുടെ അമ്മ രാഗിണി കോടതിയിൽ മൊഴി നൽകി. തനിക്ക് ധൈര്യമില്ലാതിരുന്നതിനാൽ മകൻ വിനോദാണ് മൃതദേഹം കണ്ട് തിരിച്ചറിഞ്ഞത്.


അതേസമയം വധശിക്ഷ കിട്ടണേയെന്നു ഇക്കാലമത്രയും താൻ പ്രാർഥിച്ചിരുന്നതായും വിധിയിൽ തൃപ്‌തിയുണ്ടെന്നും വിധി കേട്ടശേഷം പുറത്തുവന്ന രാഗിണി പറഞ്ഞു. ആരെങ്കിലും വിധിക്കെതിരേ മേൽക്കോടതിയിൽ പോവുകയാണെങ്കിൽ അവരോടു പറയാനുള്ളത് "ഞങ്ങൾ അച്ഛന്റെയും അമ്മയുടെയും രണ്ട് അനാഥക്കുഞ്ഞുങ്ങളുടെയും കണ്ണീരിൽ ചവിട്ടിയായിരിക്കും ആ പോക്ക്. ഒരു കുടുംബത്തെ മുഴുവൻ അനാഥമാക്കിയവനാണ് പ്രതി.


ഇനിയും മറ്റൊരു പെൺകുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. അവരുടെയൊക്കെ കഴുത്തിലും കാതിലുമൊക്കെ സ്വർണമുണ്ടാകും. പ്രതി പുറത്തിറങ്ങിയാൽ ഇതുതന്നെ ആവർത്തിച്ചേക്കും. പോലീസും പ്രോസിക്യൂഷനും മാധ്യമങ്ങളുമടക്കം ഇതുവരെ ഞങ്ങൾക്കൊപ്പം നിന്നു. എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്'-അവർ പറഞ്ഞു,


രോഗവും കഷ്ട‌പ്പാടുമൊക്കെയുണ്ടെങ്കിലും പേരക്കുട്ടികളെ ബുദ്ധിമുട്ടറിയിക്കാതെ വളർത്തുമെന്നു വിനീതയുടെ അച്ഛൻ വിജയൻ പറഞ്ഞു. കോടതി വിധിയിൽ ആശ്വാസമുണ്ട്. കുട്ടികളെ രണ്ടാളെയും നന്നായി പഠിപ്പിക്കണം. താൻ രോഗിയാണ്, എങ്കിലും കുട്ടികൾക്കായി പണിയെടുക്കും-അദ്ദേഹം പറഞ്ഞു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan