കണ്ടോത്തുകുനി-താഴെനരിപ്പറ്റ പോസ്റ്റോഫീസ് റോഡ് ഗതാഗതയോഗ്യമായി

കണ്ടോത്തുകുനി-താഴെനരിപ്പറ്റ പോസ്റ്റോഫീസ് റോഡ് ഗതാഗതയോഗ്യമായി
കണ്ടോത്തുകുനി-താഴെനരിപ്പറ്റ പോസ്റ്റോഫീസ് റോഡ് ഗതാഗതയോഗ്യമായി
Share  
2025 Apr 18, 08:50 AM
mannan top

നരിപ്പറ്റ : നരിപ്പറ്റ പഞ്ചായത്തിലെ കണ്ടോത്തുകുനി- താഴെനരിപ്പറ്റ റോഡ്

പൂർണമായും ഗതാഗതയോഗ്യമായി. രാജ്യസഭാംഗം ജെബിമേത്തറുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് തുക അനുവദിച്ചതോടെയാണ് റോഡിനോളം പഴക്കമുള്ള കാത്തിരിപ്പിന് പരിഹാരമായത്. വയൽവരമ്പിലൂടെയും തോടുവക്കിലൂടെയുമുള്ള ചെറിയനടപ്പാത മാത്രമുണ്ടായിരുന്ന ഭാഗത്ത് മൂന്നുപതിറ്റാണ്ട് മുൻപാണ് റോഡ് നിർമിച്ചത്.


സ്ഥലമുടമകളുടെ സഹായത്തോടെ വീതികൂട്ടുകയും കണ്ടോത്തുകുനി ഒരപ്പിൽത്തോട് ഗതി മാറ്റുകയും ചെയ്‌തായിരുന്നു നിർമാണം. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വർഷങ്ങൾക്കൊണ്ട് കണ്ടോത്തുകുനിയിൽനിന്ന് ചങ്ങരോത്തുതാഴെവരെയുള്ള ഭാഗവും പോസ്റ്റോഫീസ് മുതൽ പോത്തുകണ്ടിത്താഴെ വരെയുള്ള ഭാഗവും ഭാഗികമായി ടാറിങ് ചെയ്തിരുന്നു. എങ്കിലും ചങ്ങരോത്ത് മദ്രസമുതൽ പോത്തുകണ്ടി വരെയുള്ള ഭാഗത്ത് സോളിങ് പോലും നടക്കാത്തതിനാൽ മഴക്കാലത്ത് ഉൾപ്പെടെ ഗതാഗതം ദുഷ്കരമായിരുന്നു.


യുഡിഎഫ് അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന രണ്ടുവാർഡുകളിലൂടെ കടന്നുപോകുന്ന റോഡിൻ്റെ ശോച്യാവസ്ഥ മുന്നണിക്കും തലവേദനയായി. ഇതിനെത്തുടർന്നാണ് കോൺഗ്രസ് നേതൃത്വം ജെബിമേത്തറെ സമീപിച്ചത്. നിർമാണം പൂർത്തിയാക്കാനാവശ്യമായ 18 ലക്ഷം രൂപ എംപി അനുവദിച്ചതോടെ അവശേഷിക്കുന്ന ഭാഗവും ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞു. പാതിരിപ്പറ്റ മിത്തൽ വയൽ, കണ്ടോത്തുകുനി പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ കല്ലാച്ചി, നാദാപുരം ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന സമാന്തരപാതയായി വികസിപ്പിക്കാൻ കഴിയുന്ന റോഡുകൂടിയാണിത്. നിർമാണം പൂർത്തിയായ റോഡ് ജെബിമേത്തർ എംപി ഉദ്ഘാടനംചെയ്തു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan