
മഞ്ചേരി: അരലക്ഷത്തോളം വരുന്ന സ്വകാര്യ ഹജ്ജ് തീർഥാടകരുടെ
പ്രതിസന്ധി തീർത്ത് യാത്ര ഉറപ്പാക്കണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മഞ്ചേരിയിൽ സംഘടിപ്പിച്ച ഹജജ് ക്യാമ്പ് ആവശ്യപ്പെട്ടു. ക്യാമ്പ് സംസ്ഥാന പ്രസിഡൻ്റ് പി.എൻ. അബ്‌ദുല്ലത്തീഫ് മദനി ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഹുസൈൻ ടി. കാവനൂർ അധ്യക്ഷനായി. ഖുർആൻ വിവർത്തകനും വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ക്ലാസെടുത്തു. ഡോ. മുബഷിർ, ശബീബ് സ്വലാഹി, കെ.ടി.എം. ഷാജഹാൻ സ്വലാഹി, റഷീദ് കാരപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ എം. അബ്‌ദുറഹ്‌മാൻ മദനി, സി.പി. അബ്‌ദുന്നാസർ, ഇ.കെ. അബ്ദുസ്സലാം. വി.പി. നൗഷാദ് എന്നിവർ നേതൃത്വംനൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group