
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഴിയൂർ മണ്ഡലം 5ാം വാർഡ് "മഹാത്മാഗാന്ധി കുടുംബ സംഗമം "
ശശിധരൻ തോട്ടത്തിലിനെ ആദരിച്ചു
കോൺഗ്രസ്സിൻ്റെ പ്രമുഖ നേതാവ് ശ്രീ. മമ്പറം ദിവാകരൻ കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് അഴിയൂരിൻ്റെ പൊതു പ്രവർത്തനത്തിൽ മുഴുവൻ സമയം ചെലവഴിച്ച ബഹുമാനപ്പെട്ട നിലവിലെ അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ 25 വർഷം പൂർത്തിയാക്കുകയും ചെയ്ത ശ്രീ. ശശിധരൻ തോട്ടത്തിലിനെ ചടങ്ങിൽ വെച്ച് ആദരവ് നൽകി. ആദരവിന് വേണ്ടിയോ പ്രശംസക്ക് വേണ്ടിയോ അല്ല കോൺഗ്രസ്സ് പ്രവർത്തകർ പൊതു പ്രവർത്തനം നടത്തുന്നതെന്നും സമൂഹത്തിൻ്റെ നന്മ മാത്രമേ ലക്ഷ്യമുള്ളൂ എന്നും ശ്രീ. ശശിധരൻ തോട്ടത്തിൽ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
സമുന്നതനായകോൺഗ്രസ്സ് നേതാവ് ശ്രീ. കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൽ.ഡിഎഫും,ബി ജെ.പി യും കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ ശ്രമിക്കും തോറും കോൺഗ്രസ്സ് വളർന്നു കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടന്ന് പരിണിത ഫലം ഉണ്ടാകുമെന്നും മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.
അഴിയൂർ മൂന്നാം ഗേറ്റിന് സമീപം മംഗലത്ത് തറവാട് വീട്ടിൽ വെച്ച് നടന്ന
കുടുംബ സംഗമത്തിൽ വെച്ച് ബാല ചിത്രകലാ വിജയികൾക്ക് മൊമെൻ്റോ നൽകി.
വാർഡിലെ മുതിർന്ന നേതാക്കളയ വത്സലൻ എരത്ത് മഠത്തിൽ, ഹരിദാസൻ ചേലത്ത്, കൃഷ്ണേട്ടൻ, മഹിജതോട്ടത്തിൽ എന്നിവർക്കും ചടങ്ങിൽ ആദരവ് നൽകി.
സർവ്വശ്രീ. വടകര ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി,അഴിയൂർ ബ്ലോക്ക് പ്രസിഡണ്ട് പ്രഭാകരൻ പറമ്പത്ത്, അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി. ബാബുരാജ്, ഏറാമല മണ്ഡലം പ്രസിഡണ്ട് ഹരിദാസ്, ചോറോട് മണ്ഡലം പ്രസിഡണ്ട് നജ്മൽ പി.ടി.കെ,
അഴിയൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട്മാരായ വി.കെ. അനിൽകുമാർ, കെ.വി ബാലകൃഷ്ണൻ ,യു.ഡി എഫ് കൺവീനർ ടി.സി രാമചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറിമാരായ കളത്തിൽ അശോകൻ, കെ.പി. വിജയൻ,രവീന്ദ്രൻ കെ.പി,പാമ്പള്ളി ബാലകൃഷ്ണൻ, രാജേഷ് അഴിയൂർ, പാറക്കൽ ചന്ദ്രൻ, മാഹിയിലെ മുൻ കൗൺസിലർ പള്ളിയത്ത് പ്രമോദ്, കെ.എം ശശിധരൻ, ടി.പി പ്രേമൻ, ചാമക്കണ്ടി ശശിധരൻ,അഴിയൂർ മണ്ഡലം മത്സ്യ തൊഴിലാളി കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി രഞ്ജിത്ത്, പി.പി വിജയൻ, അഴിയൂർ പഞ്ചായത്ത് മെമ്പർ കവിത അനിൽകുമാർ, ഉണ്ണികൃഷ്ണൻ പി , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് പ്രസിഡണ്ട് ഷ്മാജി പ്രേമൻ സ്വാഗതം പറഞ്ഞ സംഗമത്തിന് ജയരാജൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group