ഹൈക്കോടതി അഭിഭാഷകൻ്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ഹൈക്കോടതി അഭിഭാഷകൻ്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
ഹൈക്കോടതി അഭിഭാഷകൻ്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
Share  
2025 Apr 17, 10:35 AM
devatha

കൊല്ലം: മുൻ ഗവ. പ്ളീഡറും ഹൈക്കോടതി അഭിഭാഷകനുമായ പി.ജി. മനു ആത്മഹത്യചെയ്ത‌ത സംഭവത്തിൽ, മനു മാപ്പുപറയുന്ന വീഡിയോ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ അഞ്ചൽപ്പെട്ടി പ്ലാത്തോട്ടത്തിൽ വീട്ടിൽ ജോൺസൺ ജോയി(40)യെയാണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.


പീഡനക്കേസിൽ സുപ്രീംകോടതിയിൽനിന്ന് കർശനവ്യവസ്ഥകളോടെ ജാമ്യം ലഭിച്ചതിനെ തുടർന്ന് അഭിഭാഷകനായി ജോലിയിൽ തുടരവെ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണമുയർന്നിരുന്നു. ആ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം മനു മാപ്പപേക്ഷിക്കുന്ന വീഡിയോയാണ് ജോൺസൺ (പ്രചരിപ്പിച്ചത്. ഒരു കൊലപാതകശ്രമ കേസിൽ 2024 ഒക്ടോബറിൽ പിടിയിലായ ജോൺസൺ ജയിലിലായിരുന്നു. ഈ കേസ് നടത്തുന്നതിനുവേണ്ടിയാണ് മനുവുമായി ബന്ധപ്പെടുന്നത്. പിന്നീട് ജയിൽമോചിതനായ ഇയാൾ പീഡനക്കാര്യം പറഞ്ഞ് മനുവിനെ ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തുകയായിരുന്നു.


കഴിഞ്ഞ നവംബറിൽ പരാതി ഒത്തുതീർപ്പാക്കാമെന്നുപറഞ്ഞ് ജോൺസന്റെ എറണാകുളം പുതുശ്ശേരിപ്പടി കുരിശുപള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ മനുവിനെയും ഭാര്യയെയും മനുവിൻ്റെ സഹോദരിയെയും വിളിച്ചുവരുത്തി. ഇവർ അറിയാതെ ജോൺസൺ സംഭാഷണങ്ങളും മറ്റും റെക്കോഡ് ചെയ്‌തു. മനുവിനെ സഹോദരിയുടെയും ഭാര്യയുടെയും മുൻപിൽവച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും അപമാനിക്കുകയും ചെയ്‌തു. റെക്കോഡ് ചെയ്ത‌ വീഡിയോ ഉപയോഗിച്ച് പിന്നീട് ഭീഷണിപ്പെടുത്തൽ തുടർന്നതായും പോലീസ് പറയുന്നു.


നഷ്ടപരിഹാരംകൊടുത്ത് ഒത്തുതീർപ്പാക്കണമെന്നായിരുന്നു ജോൺസന്റെ ആവശ്യം. എന്നാൽ മനു വഴങ്ങിയില്ല. ഈമാസം ആദ്യം ഈ വീഡിയോ ഫെയ്‌സ്ബുക്ക് വഴി ജോൺസൺ പ്രചരിപ്പിച്ചു. ഇത് മനുവിനെ കടുത്ത മാനസികസംഘർഷത്തിലാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയുമായിരുന്നെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി മൊബൈൽ ഫോണിലെ ചാറ്റുകളും ഫോൺവിളികളും പരിശോധിച്ചാണ് കൊല്ലം എസിപി എസ്. ഷെരിഫ് പ്രതിയിലേക്ക് എത്തിയത്. ഒളിവിൽപ്പോയ പ്രതിയെ ബുധനാഴ്ച‌ പുലർച്ചെ പിറവത്തുള്ള ഒരു ഫ്ളാറ്റിൽനിന്ന് വെസ്റ്റ് എസ്എച്ച്‌ഒ ആർ. ഫയാസ്, എസ്ഐ സരിത, എസിപിഒ ശ്രീലാൽ എന്നിവർ കസ്റ്റഡിയിലെടുത്തു.


കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിലെ പ്രതിക്കുവേണ്ടി ഹാജരാകാനാണ് മനുവും മറ്റ് അഞ്ച് അഭിഭാഷകരും ചേർന്ന് കൊല്ലത്ത് വാടകവീടെടുത്തത്. ആനന്ദവല്ലീശ്വരത്തിനുസമീപമുള്ള ഈ വാടകവീട്ടിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മനുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.



SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan