
ഇരിങ്ങാലക്കുട ഒരിക്കൽക്കൂടി കോൾനിലങ്ങളിൽ വലിയ മീവൽക്കാടപ്പക്ഷി പ്രജനനം നടത്തി. മുരിയാട് കോൾമേഖലയിലെ പാടശേഖരത്തിലാണു കുഞ്ഞുങ്ങൾ വിരിഞ്ഞത്. കഴിഞ്ഞ വർഷവും മുരിയാട് കോൾപ്പാടശേഖരത്തിൽ ഇവ പ്രജനനം നടത്തിയിരുന്നു.
ഉപയോഗശൂന്യമായിക്കിടക്കുന്ന കുറ്റിക്കാടും ചെളിയും നിറഞ്ഞ സ്ഥലമാണ് മുട്ടയിടാനായി ഇവ തിരഞ്ഞെടുക്കുന്നതെന്ന് പക്ഷിനിരീക്ഷകൻ റാഫി കല്ലേറ്റുംകര പറഞ്ഞു. ഏഴ് പക്ഷികളുള്ളതിൽ ഒരെണ്ണത്തിനാണ് രണ്ടു കുഞ്ഞുങ്ങൾ വിരിഞ്ഞത്.
കഴിഞ്ഞ വർഷം മൂന്നുമാസക്കാലം ഇവയെ നിരീക്ഷിച്ച് റാഫി എഴുതിയ പ്രജനനവിവരങ്ങൾ സയന്റിഫിക് മാഗസിൻ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ചൂടുള്ള ഇടങ്ങളിലാണ് പ്രജനനം നടക്കുന്നത്. 39 ഡിഗ്രി ചൂടിലാണ് കോൾപ്പാടത്ത് മുട്ടകൾ വിരിഞ്ഞത്. കാലാവസ്ഥാവ്യതിയാനംമൂലം ചൂടു കൂടിയാകാം കേരളത്തിലും ഇവ പ്രജനനം നടത്താൻ കാരണമെന്നാണ് കരുതുന്നത്.
വലിയ മീവൽക്കാട
തെക്കും കിഴക്കും ഏഷ്യയുടെ ചൂടുള്ള ഭാഗങ്ങളിലും വടക്കൻ പാകിസ്താനിലും കശ്മീർ ഭാഗത്ത് ചൈന വരെയും ഇവയെ കാണാം. തണുപ്പുകാലത്ത് ഇന്ത്യ, പാകിസ്‌താൻ, ഇൻഡൊനീഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തും. ചെറിയ കാലുകളും കൂർത്ത ചിറകുകളും നീണ്ട വാലുകളും ഇവയ്ക്കുണ്ട്. പിറകും തലയും തവിട്ടുനിറം, ചിറകിനു പുറംഭാഗത്ത് തവിട്ടും ഉൾഭാഗത്ത് കറുപ്പും. വയറിന് വെളുത്തനിറമാണ്. പുൽച്ചാടികളാണ് പ്രധാന ഭക്ഷണം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group