
രാമനാട്ടുകര : ഉടമകൾ കെട്ടിടനികുതി അടക്കാത്തതിൻ്റെ പേരിൽ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കി നൽകാനാവാത്ത വിഷയത്തിൽ പരിഹാരമാവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി വ്യാപാരികൾ ചർച്ചനടത്തി.
സ്ഥാപനങ്ങളുടെ മുൻകാല ഫയലുകൾ 2025 ഫെബ്രുവരിയിൽ കെ സ്മാർട്ടിൻ അപ്‌പ്ലോഡ് ചെയ്യാത്ത കാരണത്താൽ രാമനാട്ടുകര നഗരസഭയിലെ 90 ശതമാനം സ്ഥാപനങ്ങളുടെ 2025-26 വർഷത്തെ വ്യാപാര ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിലാണ്. വകുപ്പുമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ച് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചതായി വ്യാപാരികൾ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ജില്ലാ പ്രസിഡൻ്റ് പി.കെ. ബാപ്പു ഹാജി, യൂത്ത് വിങ് സംസ്ഥാന പ്രസിഡൻ്റ് സലീം രാമനാട്ടുകര, രാമനാട്ടുകര യൂണിറ്റ് പ്രസിഡൻ്റ് പി.എം. അജ്‌മൽ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group