
പുലാമന്തോൾ കേരളീയ സമൂഹത്തിൻ്റെ സാമുദായിക സൗഹാർദത്തോടെയുള്ള നിലനിൽപ്പിന് മുസ്‌ലിം ലീഗ് നൽകുന്ന സംഭാവന സമൂഹം അംഗീകരിച്ചതാണെന്നും രാഷ്ട്രീയലാഭത്തിനുവേണ്ടി സമൂഹത്തിൽ വിഷം കലർത്താനുള്ള ശ്രമങ്ങൾ കേരളം തള്ളിക്കളയുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. പുലാമന്തോളിൽ കെഎസ്ടിയു സംസ്ഥാന ക്യാമ്പ് 'ഇഗ്നൈറ്റ് 2025'ൻ്റെ സമാപന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ടിയു സംസ്ഥാന പ്രസിഡൻ്റ് കെ.എം. അബ്‌ദുള്ള അധ്യക്ഷതവഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എ.കെ. മുസ്‌തഫ, എസ്ടിയു ദേശീയ സെക്രട്ടറി അഹമ്മദ്‌കുട്ടി ഉണ്ണിക്കുളം എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന ജനറൽസെക്രട്ടറി കല്ലൂർ മുഹമ്മദലി, ട്രഷറർ സിദ്ദിഖ് പാറോക്കോട്, ഭാരവാഹികളായ പി.കെ. അസീസ്, മജീദ് കാടേങ്ങൽ, പി.കെ.എം. ഷഹീദ് തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരിക്കെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി ഒരുവർഷത്തെ പ്രചാരണ കാമ്പെയിൻ സംഘടിപ്പിക്കുന്നതിനായി പ്രവർത്തനരൂപരേഖ തയ്യാറാക്കി, എ.പി. അസീസ്, ഇസ്മയിൽ പൂതനാരി, പി.വി. ഹുസൈൻ, അബ്ദുൽഗഫൂർ, ജിജുമോൻ, കെ.വി.ടി. മുസ്‌തഫ, കെ.എം. സാലിഹ, പി. സാജിദ, ബഷീർ തൊട്ടിയൻ, എ.പി. അബ്‌ദുൽനാസർ, ടി.കെ. അബ്‌ദുൽകരീം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ക്യാസ് കോഡിനേറ്റർ നാസർ തേളത്ത്, വനിതാ വിങ് ചെയർപേഴ്‌സൺ എം.പി. ഷരീഫ, പി.ടി. സക്കീർഹുസൈൻ എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group