എലപ്പുള്ളി പോരാട്ട ജനകീയ സമിതിയുടെ ഓഫീസ് തുറന്നു

എലപ്പുള്ളി പോരാട്ട ജനകീയ സമിതിയുടെ ഓഫീസ് തുറന്നു
എലപ്പുള്ളി പോരാട്ട ജനകീയ സമിതിയുടെ ഓഫീസ് തുറന്നു
Share  
2025 Apr 16, 09:46 AM
PABNDA TOP

ചിറ്റൂർ: പ്രദേശത്തെ ജനങ്ങളുടെ സാമൂഹികജീവിതവും കാർഷികജീവിതവും വെല്ലുവിളി നേരിടുമ്പോഴും ഭരണകർത്താക്കളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകാത്തത് ദുഃഖകരമാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എലപ്പുള്ളിയിലെ നിർദിഷ്ട മദ്യനിർമാണശാലക്കെതിരേ രൂപവത്കരിച്ച എലപ്പുള്ളി പോരാട്ട ജനകീയസമിതിയുടെ ഓഫീസ് എലപ്പുള്ളി പേട്ട ജങ്ഷനിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി അടുത്തദിവസം മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ നീക്കം ആത്മാർഥമാണെങ്കിൽ എലപ്പുള്ളിയിലെ മദ്യനിർമാണശാലയ്ക്ക് നൽകിയ അനുമതി പിൻവലിക്കയാണ് ആദ്യം ചെയ്യേണ്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ക്രൈസ്തവസഭകളുടെ കൂട്ടായ്‌മയായ ആക്‌ട്‌സിൻ്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.


പഞ്ചായത്ത് പ്രസിഡൻറും സമിതി അധ്യക്ഷയുമായ കെ. രേവതിബാബു. സന്തോഷ് പള്ളത്തേരി, ഡി. രമേശൻ, ലക്ഷ്‌മിചന്ദ്രൻ, സബീർതിരുമല, കെ. അനിത, പി.എം. സുബ്രഹ്മണ്യൻ, വി. ശിവൻ, പി. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.



SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan