
വള്ളിക്കോട് : പഞ്ചായത്തിലെ ഏഴാംവാർഡ് കാഞ്ഞിരപ്പാറ സമൃദ്ധി കുടുംബശ്രീ പ്രവർത്തന മികവിൽ ജില്ലയിൽ ഒന്നാംസ്ഥാനത്ത്. 19 അംഗങ്ങളാണുള്ളത്. 1088 പൊതുയോഗങ്ങൾ ഇതുവരെ കൂടിയിട്ടുണ്ട്. 19 പേരും സ്വയം സംരഭത്തിലൂടെ വരുമാനം കണ്ടെത്തുന്നു. പലഹാരങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റ് നാലുപേർക്കും ഹോംനഴ്‌സിങ്ങിൽ മൂന്നുപേർക്കും, ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുന്നതിൽ രണ്ടുപേർക്കും തയ്യൽമേഖലയിൽ രണ്ടുപേർക്കും കേക്ക് നിർമാണത്തിൽ ഒരാളും ബൊക്കെ നിർമാണത്തിൽ ഒരാളും സിമിന്റുകട്ട നിർമാണത്തിൽ അഞ്ചുപേരും തൊഴിൽ കണ്ടെത്തുന്നു. എപിഎൽ വിഭാഗത്തിൽ ആറുപേരും ബിപിഎൽ വിഭാഗത്തിൽ 13 പേരുമാണ് അംഗങ്ങൾ. 13 ലക്ഷം രൂപ നിക്ഷേപം ആയിട്ടുണ്ട്. ലിങ്കേജ് വായ്‌പ 20 ലക്ഷം രൂപയാണുള്ളത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group