
കോഴിക്കോട്: വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് സമസ്ത എ.പി. വിഭാഗം നേതാവ് സ്വാലിഹ് തുറാബ് തങ്ങൾ. ആശുപത്രിയിൽ വെച്ച് പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്നും ആശുപത്രി പ്രസവങ്ങളിൽ എത്രയോ അപകടം നടക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് പെരുമണ്ണയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.
ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമമുണ്ടോ? അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആരെയെങ്കിലും അക്രമിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. വീട്ടിൽനിന്ന് പ്രസവിക്കുന്നവരേയും പ്രസവമെടുക്കുന്നവരേയും കുറ്റപ്പെടുത്തുകയാണ്. ആശുപത്രിയിൽ എന്തൊക്കെ അക്രമങ്ങൾ നടക്കുന്നുണ്ട്. അത് കൊല്ലാനുള്ള ലൈസൻസ് എന്നാണ് ചിലർ പറയുന്നത്. അവിടെ തെറ്റ് ചെയ്താൽ ഒരു ചോദ്യവുമില്ല, എന്തും ആവാം എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ചട്ടിപ്പറമ്പിൽ യുവതി വീട്ടിൽ പ്രസവിച്ചതിനെത്തുടർന്ന് വൈദ്യസഹായത്തിന്‍റെ അഭാവം മൂലം മരിച്ചിരുന്നു. പെരുമ്പാവൂർ സ്വദേശി അസ്മയാണ് മരിച്ചത്. സംഭവത്തിൽ അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വീട്ടുപ്രസവത്തിനെതിരേ നിരവധി കോണിൽനിന്ന് വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ, ചിലർ അനുകൂലിച്ചും രംഗത്തെത്തുകയായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group