
തിരുവനന്തപുരം: പ്രചാരണവും ബോധവത്കരണവും ശക്തമാക്കിയിട്ടും സൈബർ കുറ്റവാളികൾ മലയാളികളെ പറ്റിക്കുന്നത് അന്തമില്ലാതെ തുടരുന്നു. ഡിജിറ്റൽ അറസ്റ്റുൾപ്പെടെ ഇപ്പോഴും പലരീതിയിൽ തുടരുന്നുണ്ട്. ലോൺ ആപ്പിന്റെ പുതിയ രൂപം സംബന്ധിച്ച് കഴിഞ്ഞദിവസമാണ് സൈബർ പോലീസ് മുന്നറിയിപ്പുനൽകിയത്.
സൈബർ തട്ടിപ്പിന്റെ്റെ ആദ്യകാലങ്ങളിലാണ് സമ്മാനത്തട്ടിപ്പ് അരങ്ങേറിയിരുന്നത്. പ്രൊഫഷണലുകൾക്ക് ഉൾപ്പെടെ ലക്ഷങ്ങൾ ഇതിലൂടെ നഷ്ടമായിരുന്നു. ഇത് വീണ്ടും പൊടിതട്ടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ് ചില സംഘങ്ങൾ. അമേരിക്കയിൽനിന്ന് വിലപിടിപ്പുള്ള സമ്മാനമെത്തിയിട്ടുണ്ടെന്ന വ്യാജവാഗ്ദാനത്തിൽ കുടുങ്ങി മലയാളി വീട്ടമ്മയ്ക്ക് 35 ലക്ഷം രൂപ നഷ്ടമായത് കഴിഞ്ഞദിവസം, സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അമേരിക്കൻ ഡോക്ടർ വിലപിടിപ്പുള്ള സമ്മാനം അയച്ചെന്നും ഡൽഹിയിലെത്തിയ പാഴ്സൽ ലഭിക്കാൻ നികുതിയടയ്ക്കണമെന്നുമുള്ള വ്യാജ അറിയിപ്പിൽ കുടുങ്ങിയാണ് പണം നഷ്ടമായത്.
പരാതിയെത്തുടർന്ന് ഒട്ടേറെ വായ്‌പാ ആപ്പുകൾ ഇന്ത്യൻ സൈബർ കോഡിനേഷൻ സെൻ്റർ നിർജീവമാക്കിയിരുന്നു. എന്നിട്ടും രാജ്യത്തിനകത്തുനിന്നുള്ള തത്സമയ വായ്‌പാ ആപ്പുകൾ പുതിയപേരിൽ പ്രചരിക്കുന്നുണ്ട്.
ഐപിഎൽ നടക്കുന്ന സമയമായതിനാൽ ക്രിക്കറ്റ് ആരാധകരിൽനിന്ന് പണം തട്ടാനായും ചില ആപ്പുകൾ രംഗത്തുണ്ടെന്ന് സൈബർ സുരക്ഷാസ്ഥാപനങ്ങൾ മുന്നറിയിപ്പുനൽകുന്നു. ഇപ്പോൾ തരംഗമായ ജിബിലിവഴിയും തട്ടിപ്പിന് സാധ്വതയുണ്ടെന്നതിൽ ജാഗ്രതവേണം. കഴിഞ്ഞവർഷം കേരളത്തിൽനിന്നുമാത്രം 1200 കോടിയിലധികം രൂപ ഓൺലൈൻ തട്ടിപ്പുവഴി നഷ്ടമായെന്നാണ് കണക്ക്. ഇന്ത്യയിലാകെ 19.18 ലക്ഷം പരാതികളിൽനിന്നായി 22,811 കോടി രൂപ നഷ്ടമായെന്നാണ് ഇന്ത്യൻ സൈബർ കോഡിനേഷൻ സെന്ററിന്റെ കണക്ക്. 1.35 കോടി തട്ടിപ്പ് കോളുകൾ വാർത്താവിനിമയ മന്ത്രാലയം തടയുകയും ചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group