അധ്യാപകരെ പടയാളികളാക്കാൻ പരിശീലനം

അധ്യാപകരെ പടയാളികളാക്കാൻ പരിശീലനം
അധ്യാപകരെ പടയാളികളാക്കാൻ പരിശീലനം
Share  
2025 Apr 14, 10:37 AM
mfk

തിരുവനന്തപുരം: സ്‌കൂൾ അധ്യാപകർക്കുള്ള വേനൽക്കാലപരിശീലനത്തിൽ ഈവർഷം മുതൽ ലഹരിവിരുദ്ധപാഠവും. അഞ്ചുദിവസത്തെ പരിശീലനത്തിൽ ഒരുദിവസം കുട്ടികളെ ലഹരിസ്വാധീനത്തിൽനിന്ന് മോചിപ്പിക്കാനുള്ള പ്രായോഗികപാഠം പഠിപ്പിക്കും. കുട്ടികളിലെയും ചെറുപ്പക്കാരിലെയും ലഹരി ആസക്തിയും ആക്രമണസ്വഭാവവും നേരിടാൻ 'ബാല്യത്തിനും യൗവനത്തിനും ഒപ്പം' എന്ന പ്രചാരണം സ്‌കൂളിൽ ഏറ്റെടുക്കാനും അധ്യാപകരെ പ്രാപ്തരാക്കും. എക്സൈസ് ഉദ്യോഗസ്ഥരും മാനസികാരോഗ്യവിദഗ്‌ധരും പരിശീലനത്തിൽ പങ്കെടുക്കും.


ബോധവത്കരണത്തിൽ പിടിഎകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനും പദ്ധതിയുണ്ട്. കുട്ടികളുടെ മാനസികോല്ലാസം മെച്ചപ്പെടുത്താനും സ്‌കൂൾ അന്തരീക്ഷം സൗഹാർദപരമാക്കാനും ദിവസവും ഒരു പീരിയഡ് മാറ്റിവെക്കാനും ആലോചനയുണ്ട്. ഡ്രിൽ പിരിയഡുകളിൽ ഇത്തരം പ്രവർത്തനം നിർബന്ധമാക്കും. സൈബർസുരക്ഷയിലും ഇത്തവണ അധ്യാപകർക്ക് പരിശീലനം നൽകും. പഠനത്തിൽ എഐ വൈദഗ്‌ധ്യം പ്രയോജനപ്പെടുത്താനും പഠിപ്പിക്കും.



SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan