ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കി സർക്കാർ

ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കി സർക്കാർ
ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കി സർക്കാർ
Share  
2025 Apr 14, 10:35 AM
mfk

തിരുവനന്തപുരം: ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൻ്റെ സെർച്ച് കമ്മിറ്റി യോഗത്തിൽനിന്ന് സർക്കാർ പിന്മാറി. ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കി സർക്കാർ രൂപവത്‌കരിച്ച സെർച്ച് കമ്മിറ്റി ചൊവ്വാഴ്‌ചയാണ് ചേരാനിരുന്നത്.


പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കറെ പ്രകോപിപ്പിച്ച് മുന്നോട്ടുപോകേണ്ടെന്ന നിലപാടിലാണ് സർക്കാർ. തമിഴ്‌നാട്ടിൽ സർവകലാശാലാ ബില്ലുകൾ തടഞ്ഞുവെച്ച കേസിലെ സുപ്രീംകോടതിവിധിയും കണക്കിലെടുത്താണ് നടപടി. സമാനവിഷയത്തിൽ കേരളം നൽകിയ കേസ് മേയിൽ സുപ്രീംകോടതി പരിഗണിക്കും. കോടതിയിൽ അനുകൂലസാഹചര്യമുള്ളതിനാൽ വിസി നിയമനത്തിൽ തിടുക്കപ്പെട്ട നീക്കം വേണ്ടെന്നുവെച്ചു.


യോഗത്തിൽ പങ്കെടുക്കാനായി യുജിസി, ഐസിഎആർ പ്രതിനിധികൾക്ക് വെറ്ററിനറി സർവകലാശാല വിമാനടിക്കറ്റ് അയച്ചുകൊടുത്തിരുന്നു. ഐസിഎആർ, യുജിസി പ്രതിനിധികൾ രാജ്ഭവനുമായി ആശയവിനിമയം നടത്തിയിരുന്നു. ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കിയതും ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിക്ക് സ്റ്റേ വാങ്ങിയതും രാജ്‌ഭവൻ വിശദീകരിച്ചു. തർക്കത്തിന്റെ പശ്ചാത്തലത്തിൽ സെർച്ച് കമ്മിറ്റിയിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ പ്രതിനിധികൾ താത്പര്യം കാണിച്ചില്ല. രാഷ്ട്രപതി മടക്കിയ സർവകലാശാലാ ബില്ലിലെ വ്യവസ്ഥയനുസരിച്ചാണ് സർക്കാർ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപവത്കരിച്ചത്.



SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan