ലഹരിക്കെതിരേയുള്ള പോരാട്ടം വിദ്യാലയങ്ങളിൽനിന്ന് ആരംഭിക്കണം -ഇ.കെ. വിജയൻ

ലഹരിക്കെതിരേയുള്ള പോരാട്ടം വിദ്യാലയങ്ങളിൽനിന്ന് ആരംഭിക്കണം -ഇ.കെ. വിജയൻ
ലഹരിക്കെതിരേയുള്ള പോരാട്ടം വിദ്യാലയങ്ങളിൽനിന്ന് ആരംഭിക്കണം -ഇ.കെ. വിജയൻ
Share  
2025 Apr 14, 10:34 AM
mfk

വാണിമേൽ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരേയുള്ള പോരാട്ടം വിദ്യാലയങ്ങളിൽനിന്ന് ആരംഭിക്കണമെന്ന് ഇ.കെ വിജയൻ എംഎൽഎ അഭിപ്രായപ്പെട്ടു. വാണിമേൽ എംയുപി സ്‌കൂളിന്റെ 116-ാം വാർഷികാഘോഷത്തിൻ്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷപരിപാടിയുടെ ഉദ്ഘാടനം റോബോട്ട് നിർവഹിച്ചത് കൗതുകക്കാഴ്‌ചയായി. രണ്ടുദിവസങ്ങളിലായി വിദ്യാർഥികളുടെ വ്യത്യസ്‌തമായ കലാപരിപാടികളോടെ വർണാഭമായ ആഘോഷമായിരുന്നു നടന്നത്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ജലീൽ ചാലക്കണ്ടി അധ്യക്ഷനായി. 2024 2025 അക്കാദമിക് വർഷത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർഥികളെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി, സുരയ്യ, വൈസ് പ്രസിഡന്റ് സൽമാ രാജു മുൻ നാദാപുരം എഇഒ രാജീവൻ പുതിയെടത് എന്നിവർ ആദരിച്ചു. സ്കൂ‌ൾ മാനേജർ എം.കെ. അമ്മദ്, പൂർവവിദ്യാർഥിസംഘടന (പ്രസിഡൻ്റ് എ.കെ. മമ്മു, മുൻപ്രധാനാധ്യാപകരായിരുന്ന കെ. അച്യുതൻ, അബ്‌ദുറഹിമാൻ കുന്നത്ത്, ഹെഡ്മാസ്റ്റർ സി.വി. അബ്‌ദുൽ അസീസ്, സ്റ്റാഫ് സെക്രട്ടറി എം.വി. നജീബ് എന്നിവർ സംസാരിച്ചു.





SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan