
നിലമ്പൂർ: കേരളത്തിൻ്റെ സാമുദായിക സമവാക്യങ്ങളെ തകർത്ത് തുടർഭരണം നേടുന്നതിനായി നെറികെട്ട വർഗ്ഗീയത പ്രചരിപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി നിലമ്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ ജാഗ്രതാസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു തങ്ങൾ.
വോട്ടുബാങ്കിനായി സൗഹൃദാന്തരീക്ഷം തകർക്കുവാൻ സിപിഎം ശ്രമിക്കുകയാണ്. വർഗ്ഗീയത പ്രചരിപ്പിക്കുന്നവരെ മഹത്വവത്കരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അതാണ് കാണിക്കുന്നത്.
ബിജെപി ഇന്ത്യയൊട്ടാകെ ചെയ്‌തുകൊണ്ടിരിക്കുന്നതും സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന പദ്ധതികളാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്യം അതിനെതിരേ നിന്നു എന്നുള്ളതാണ് ഇന്ത്യാമുന്നണിക്ക് കൂടുതൽ എംപിമാരെ പാർലമെൻ്റിൽ എത്തിക്കാനായി സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് സി.എച്ച് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
ദേശീയ ഖജാൻജി പി.വി. അബ്‌ദുൽ വഹാബ് എംപി, സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി പി. അബ്‌ദുൽഹമീദ് എംഎൽഎ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, പി.വി. അൻവർ, കെ.ടി. കുഞ്ഞാൻ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group