വേറിട്ട അനുഭവമായി സംഗീത സമന്വയം

വേറിട്ട അനുഭവമായി സംഗീത സമന്വയം
വേറിട്ട അനുഭവമായി സംഗീത സമന്വയം
Share  
2025 Apr 14, 10:31 AM
mfk

പാലക്കാട്: ആസ്വാദകർക്ക് വേറിട്ട അനുഭവമായി സംഗീതസമന്വയം, കഥകളി സംഗീതത്തിലെയും ചലച്ചിത്രഗാനങ്ങളിലെയും രാഗഭാവങ്ങൾ കോർത്തിണക്കിയ വിരുന്നായിരുന്നു കലാകാരന്മാർ കാഴ്ചവെച്ചത്. ഓരോ രാഗത്തിലുമുള്ള കഥകളിപ്പദങ്ങളും ചലച്ചിത്രഗാനങ്ങളും അവതരിപ്പിച്ചു.


പാലക്കാട് കഥകളി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ചെന്പൈസ്‌മാരക സംഗീതകോളേജിലെ എം.ഡി. രാമനാഥൻ ഹാളിലായിരുന്നു പരിപാടി. കഥകളിഗായകൻ നെടുന്‌പള്ളി രാംമോഹൻ, സദനം ജ്യോതിഷ്ബാബു, മീരാ രാംമോഹൻ എന്നിവർ കഥകളിപ്പദങ്ങളാലപിച്ചു.


കലാമണ്ഡലം രവിശങ്കർ (ചെണ്ട), കലാമണ്ഡലം വേണു (മദ്ദളം) എന്നിവർ പിന്നണിയേകി. പാലക്കാട് മിയാ മൽഹാറിൻ്റെ നേതൃത്വത്തിൽ നീതുവാര്യർ, നീനാവാര്യർ, രമ്യാവാര്യർ തുടങ്ങിയവർ ചലച്ചിത്രഗാനങ്ങളാലപിച്ചു.

ഷിജി കോഴിക്കോട് (കീബോർഡ്), ഉമേഷ് സായി (പാഡ്), ശശികുമാർ (തബല) തുടങ്ങിയവർ പിന്നണിയേകി. രജനീഷ് വാര്യരായിരുന്നു പരിപാടിയുടെ കോഡിനേറ്റർ.



SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan