മയക്കുമരുന്നുപയോഗവും യുവതയും :അഡ്വ .സന്തോഷ് .എ.എം

മയക്കുമരുന്നുപയോഗവും യുവതയും :അഡ്വ .സന്തോഷ് .എ.എം
മയക്കുമരുന്നുപയോഗവും യുവതയും :അഡ്വ .സന്തോഷ് .എ.എം
Share  
അഡ്വ : സന്തോഷ്  എ .എം എഴുത്ത്

അഡ്വ : സന്തോഷ് എ .എം

2025 Apr 13, 09:12 PM
mfk

മയക്കുമരുന്നുപയോഗവും യുവതയും :അഡ്വ .സന്തോഷ് .എ.എം 


മയക്കുമരുന്നുപയോഗവും യുവതയും :അഡ്വ .സന്തോഷ് .എ .എം 

യാഥാർത്ഥ്യത്തെ നേരിടാനുള്ള ശേഷിയില്ലായ്മയും,

അധമ ചിന്തകളും ഉൾവലിയാനുള്ള ത്വരയും

ക്ഷിപ്രാനന്ദത്തിൻ്റെമായയിൽ മുങ്ങി ലഹരിയിൽ രമിക്കാൻ ഇറങ്ങി തിരിച്ച പുതു തലമുറയുടെ കാരണവും

കാതലുമായിരിക്കുന്നു മയക്കുമരുന്നുകൾ. അതെ , ഡ്രഗ്സ് -

അതിന് വില അടക്കേണ്ടി വരുന്നതും മാനസിക ശാരീരിക പ്രത്യാഘാതങ്ങളുമായി ഉത്കണ്ടാ രോഗികളാവുന്നതുംരക്ഷിതാക്കളും സമൂഹവുമാണെന്ന് വേണം ധരിക്കാൻ.

നൂതനമെന്ന ഫാഷൻ - ഫാൻസി - ലാളിത്യ ഭാഷാ സങ്കേതത്തിൽ ഒളിച്ച് കടത്തപ്പെട്ട

അപകടങ്ങളാണ് പുതു മയക്കുമരുന്നുകൾ .

സൈക്കഡെലിക്സ് , എം.ഡി.എം.എ, LSD, ഗഞ്ച ഇവകളെക്കുറിച്ചുള്ള അവബോധക്കുറവും,

പാഠ്യവിഷയങ്ങളിൽ വിഷപദാർത്ഥമായി പഠിപ്പിക്കാത്തതിൻ്റെയും,

1980കളിൽ സ്കൂളിൽ ഉണ്ടായിരുന്ന പൗരധർമ്മശാസ്ത്രം (civics) എന്ന വിഷയം

ഹേതുവില്ലാതെ എടുത്തു മാറ്റിയതും ഈ ദുരവസ്ഥക്ക് കാരണമാകുന്നു.

തൊഴിലില്ലായ്മ ,അനഭിലഷണീയമായ അക്കാദമിക്ക് മത്സരങ്ങൾ,

കൃത്യതയില്ലാത്ത ഭക്ഷണവും വിശ്രമവും,ഏറിയ ഭക്ഷണ കലോറി - എരിക്കാനാവാത്ത സ്ഥിതി,

വിനോദത്തിനുള്ള അവസരങ്ങളുടെ കുറവ്,സമൂഹത്തിൻ്റെ കാഴ്ചപ്പാടില്ലായ്മ,

അദ്ധ്യാപകർക്കു മേലുള്ള ശിക്ഷണ നിയന്ത്രണം,രക്ഷിതാക്കളുടെ നിരീക്ഷണക്കുറവ്.

ഇവയോടൊപ്പം ട്രെൻഡ് എന്ന ഫാഷനുംയുവതയെ

ലഹരിയിലെത്തിക്കുന്ന മുഖ്യ കാരണങ്ങളാണ്

യഥാർത്ഥത്തിൽ യുവതയിൽ മയക്കുമരുന്നു വ്യാപനം ഉയരുന്നത്വിനോദോത്സുകതയുടെ മാത്രം ഫലമല്ലമറിച്ച് മാനസിക സമ്മർദ്ദം,കൂട്ടുകാരുടെ ഒപ്പമെത്തായ്മ,സാമൂഹിക അംഗീകാരം

ഋണാത്മകമായെങ്കിലും നേടാനുള്ള ത്വര,

ഒറ്റപ്പെടലിൻ്റെ ഭൂമിക,സാമൂഹിക മാധ്യമങ്ങളിലെ സെൻസും - സെൻസറിങ്ങുമില്ലാത്ത വിവരങ്ങൾ പിന്തുടരൽ,വിഡ്ഡിത്തങ്ങൾ ഫാഷനാക്കി - ട്രെൻഡാക്കൽ,

കളിസ്ഥലങ്ങളുടെയുംമൈതാനങ്ങളുടെയും

അപര്യാപ്തത ,മുതിർന്ന കാരണവ സമൂഹത്തിൻ്റെ നിരീക്ഷണവും പരിഹാരവും 1990കളോടെ

ഇല്ലാതായതുംഎല്ലാം ചേർന്നുണ്ടായ ദുരന്തമാണിത്.

ഇത് കുട്ടികളിലുംരക്ഷിതാക്കളിലും

വിമത സ്വഭാവം,ഡിപ്രഷൻ,ഉത്ക്കണ്ട,എന്നീ മാനസിക പ്രശ്നങ്ങളിലേക്കും

അതുവഴി മയക്കുമരുന്നിൻ്റ പ്രഥമാശ്രിതത്വത്തിലേക്കു മെത്തുകയാണ് ചെയ്യുന്നത് എന്ന് വേണം ധരിക്കാൻ

യുവതയുടെ വഴിമാറലിനെ സമൂഹം എപ്പോഴും കാണുന്നത്കുറ്റകരമായ കണ്ണോട് കൂടിയാണ്

യഥാർത്ഥത്തിൽവേണ്ടത്ത്രി തല പഞ്ചായത്ത് നേതൃത്വം,

 കുടുംബയോഗങ്ങൾ ,പോലീസ് - അഭിഭാഷക - ന്യായക്കോടതികളുടെ

കൂട്ടായ പരിശ്രമം, VO, RDO ,കലക്ടർ IMA ഉൾപ്പെടെയുള്ളആരോഗ്യ പ്രവർത്തകരുടെ

സഹകരണം ,പൊതുവിദ്യാഭ്യാസ വിഭാഗത്തിൻ്റെ

തുറന്ന സംവാദം,NGO കളുടെ ഇടപെടൽ,അതിർത്തിരക്ഷാസേനയുടെയും കസ്റ്റംസിൻ്റെയും

ED യുടെയും അവസരോചിത നീക്കം എന്നിവയടങ്ങുന്ന ഒരുആക്ഷൻ പ്ലാൻ ശൃംഖല ഉണ്ടാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്തും പങ്കാളിയാക്കിയും വേണംമാഫിയാ ബന്ധനം സാധ്യമാക്കാൻ

ആയതിനാൽ വിദ്യാഭ്യാസവും ,സ്നേഹവും ,കരുതലും ,ഉപദേശവും

ആയുധങ്ങളായി ഉപയോഗിച്ച് കൊണ്ട്വേണ്ടി വന്നാൽവിമുക്തിയുംപുനരധിവാസവുംപ്രയോജനപ്പെടുത്തി

ജീവിതമണ്ഡലത്തിലെസർവ്വരും ഒത്തുചേർന്ന് നിന്ന് കൊണ്ട് പ്രവർത്തിച്ചാൽ മാത്രമേപുതുതലമുറയെ

ലഹരിദുരന്തത്തിൻ്റെഅഴിമുഖത്ത് നിന്നുംരക്ഷിച്ച് മയക്കുമരുന്ന് മാഫിയയുടെഅന്തർധാര എന്നന്നേക്കുമായി നമ്മുടെ സമൂഹത്തിൽ നിന്നുംഅവസാനിപ്പിക്കാനാവൂഎന്നാണ് എൻ്റെഅഭിപ്രായം 

ഒരു പാട് പ്രതീക്ഷകളുമായി സ്‌നേഹപുരസ്സരം ..

SANTHOSH .A .M

ADVOCATE

VATAKARA

9447079574

adv.santhosh-a-m-chirayil-peedika_1744558896

അഡ്വക്കേറ്റ് സന്തോഷ് .എ .എം അഴിയൂർ

വടകര കോടതി അഭിഭാഷകനും

സെൻട്രൽഹ്യൂമൻ റൈറ്റ്സ് ഫോറം

കോഴിക്കോട് ജില്ലാകമ്മറ്റി ഉപാദ്ധ്യക്ഷനുംനിരവധി സംഘടനകളുടെ സാരഥ്യം വഹിക്കുന്ന അഭിഭാഷകനുമാണ് .

രണ്ട് പ്രളയകാലത്തും വയനാട്ടിലടക്കം ദുരിതാശ്വാസ പ്രവർത്തനം നടത്തിയ ഇദ്ദേഹം കേരള ഗവൺമെൻറിൻ്റെ

കൊറോണാജാഗ്രതാവളണ്ടിയറും കൂടിയായിരുന്നു.

റസിഡൻസ് അസ്സോസിയേഷൻ മീറ്റിങ്ങുകളിലും മറ്റും ലഹരിക്കെതിരെ ബോധവത്‌കരണ ക്ലാസ്സുകൾസംഘടിപ്പിക്കാൻ തയ്യാറുള്ളവർക്ക് അഡ്വ .സന്തോഷ് സാറിൻ്റെ സേവനം ഉപയോഗിക്കാവുന്നതാണ് . താൽപ്പര്യമുമുള്ളവർ ബന്ധപ്പെടുക ഫോൺ : +91 9447079574 

vishu


mathrubhumi-today
ad2_mannan_new_14_21-(2)
SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan