
മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും വീട്ടുകാരും വിദേശത്താണ് താമസം. ഒരു സുരക്ഷാജീവനക്കാരന്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് വാട്ടര്‍ടാങ്കില്‍ മൃതദേഹം കണ്ടത്.
ആമകളെ വളര്‍ത്തുന്ന വാട്ടര്‍ടാങ്കിലായിരുന്നു യുവതിയുടെ മൃതദേഹം. രാവിലെ ആമകള്‍ക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമാണ് തൊഴിലാളി എത്തിയത്. തുടര്‍ന്ന് ടാങ്കിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൂന്നുദിവസം മുന്‍പാണ് അവസാനമായി വാട്ടര്‍ടാങ്ക് വൃത്തിയാക്കിയതെന്നാണ് വിവരം. ഇതിനുശേഷം ഞായറാഴ്ച രാവിലെയാണ് തൊഴിലാളി വീണ്ടും ടാങ്ക് വൃത്തിയാക്കാനും ആമകള്‍ക്ക് തീറ്റ നല്‍കാനും എത്തിയത്. വാട്ടര്‍ടാങ്കില്‍നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളുണ്ട്. സംഭവത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group