വരവിൽ കവിഞ്ഞ സ്വത്ത്; കെ.എം. എബ്രഹാമിന്റെ കേസ് സിബിഐക്ക്

വരവിൽ കവിഞ്ഞ സ്വത്ത്; കെ.എം. എബ്രഹാമിന്റെ കേസ് സിബിഐക്ക്
വരവിൽ കവിഞ്ഞ സ്വത്ത്; കെ.എം. എബ്രഹാമിന്റെ കേസ് സിബിഐക്ക്
Share  
2025 Apr 13, 10:09 AM
mfk

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. 2015-ൽ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്.


പ്രഥമദൃഷ്ട്യ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. കേസിൽ തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ 2017-ലെ ഉത്തരവ് റദ്ദാക്കിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതിക്കാരൻ്റെ മൊഴിയുടെയും വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ എഫ്‌ഐആർ എടുത്ത് അന്വേഷണം നടത്താൻ സിബിഐ കൊച്ചി യൂണിറ്റിനോട് നിർദേശിച്ചു. ഇതിനായി സിബിഐ ഉത്തരവിറക്കണം. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം വിജിലൻസ് സിബിഐക്ക് കൈമാറണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ൽ ഫയൽചെയ്‌ത ഹർജിയിലാണ് ഉത്തരവ്.


കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്‌സിനായി പണം ചെലവഴിച്ചില്ലെന്ന വാദം അംഗീകരിക്കാനാകില്ല. ഭാര്യയുടെ ബാങ്കിലൂടെ നടത്തിയ പണമിടപാടിൽനിന്ന് പ്രഥമദൃഷ്ട‌്യ കെ.എം. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


വിജിലൻസിനും വിജിലൻസ് കോടതിക്കും വിമർശനം


* വിജിലൻസിൻ്റെ അന്വേഷണം സംശയകരം


* കെ.എം. എബ്രഹാമിനെ സംരക്ഷിക്കുന്നതരത്തിലായിരുന്നു അന്വേഷണം. വിജിലൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് ഒരു പരിശോധനയുമില്ലാതെ വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നു


* വിജിലൻസിന്റെ നിയമോപദേശകനും ശരിയായി പ്രവർത്തിച്ചില്ല. വസ്തുതകൾ ശരിയായ പരിശോധിച്ചില്ല. ഹർജിക്കാരൻ്റെ വിശ്വാസ്യതയെയും ചോദ്യം പെയ്തെങ്കിലും കോടതി അംഗീകരിച്ചില്ല


* ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാം നിലവിൽ അഭ്യന്തരവകുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്


അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകേണ്ടതുണ്ട്. അതിനാൽ സിബിഐ അന്വേഷിക്കണം


ആരോപണം ഇങ്ങനെ


കെ.എം. എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്ലാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്. സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടപ്രകാരം വർഷംതോറും ചീഫ് സെക്രട്ടറിക്ക് നൽകേണ്ട സാമ്പത്തിക ആസ്തി സംബന്ധിച്ച സ്റ്റേറ്റ്‌മെൻ്റ് നൽകിയിട്ടില്ല. ഭാര്യയുടെയും മകളുടെയും പേരിലും വലിയ സമ്പാദ്യം ഉണ്ട്. ഇതിൻ്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.


SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan