
വടകര: ആരോഗ്യരംഗത്ത് അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ സമൂഹദ്രോഹികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര ജില്ലാ ആശുപത്രി കെട്ടിടത്തിൻ്റെ രണ്ടാംഘട്ട ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമേഖലയിൽ ലോകോത്തര നിലവാരത്തിലെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ചില നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കാനുള്ള പ്രവണതകൾ സംസ്ഥാനത്ത് തലപൊക്കുന്നുണ്ട്. വാക്‌സിൻ വിരുദ്ധത, ഗർഭകാലത്തും പ്രസവത്തിലും സുരക്ഷയുറപ്പാക്കാനുള്ള വിമുഖത എന്നിവയെല്ലാം ഇത്തരം പ്രവണതകളാണ്. ഇത്തരക്കാർക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശിഷ്ടാതിഥിയായി.
മന്ത്രിമാരായ വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. സി. ചന്ദ്രൻ പദ്ധതി അവതരിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ, ഷീജാ ശശി, കളക്ടർ സ്നേഹിൽകുമാർ സിങ്, പി. ഗവാസ്, പി.പി. നിഷ, കെ.വി. റീന, കെ.പി. ബിന്ദു, സി.വി. അജിത, എൻ. രാജേന്ദ്രൻ, ടി.ജി. അജേഷ്, സരള നായർ, ബി. അബ്ദുൽ നാസർ, കെ. സുധീർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group