അപകടങ്ങൾ കുറയ്ക്കാൻ വെഹിക്കിൾ ഇൻസ്പെക്ടർമാർ ബ്ലാക്ക് സ്പോട്ടുകളിലേക്ക്

അപകടങ്ങൾ കുറയ്ക്കാൻ വെഹിക്കിൾ ഇൻസ്പെക്ടർമാർ ബ്ലാക്ക് സ്പോട്ടുകളിലേക്ക്
അപകടങ്ങൾ കുറയ്ക്കാൻ വെഹിക്കിൾ ഇൻസ്പെക്ടർമാർ ബ്ലാക്ക് സ്പോട്ടുകളിലേക്ക്
Share  
2025 Apr 07, 09:26 AM
mfk

തിരുവനന്തപുരം: അപകടങ്ങൾ കുറയ്ക്കാൻ ബ്ലാക്ക് സ്പോട്ടുകളിൽ വാഹനപരിശോധന നിർബന്ധമാക്കുന്നു. ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളിലെല്ലാം 24 മണിക്കൂർ നിരീക്ഷണത്തിന് വെഹിക്കിൾ ഇൻസ്പെക്ടർമാരുണ്ടാകും. ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടെന്ന് ഉറപ്പുവരുത്താൻ ഫേസ് ആപ്പ് വഴി ഡിജിറ്റൽ ഹാജർ നിർബന്ധമാക്കും. ബ്ലാക്ക് സ്പോട്ടുകളിൽനിന്ന് ഉദ്യോഗസ്ഥർ മൊബൈൽ ആപ് വഴി ഹാജർ രേഖപ്പെടുത്തണം.


റോഡപകടങ്ങൾ കുറയ്ക്കാൻ രൂപവത്‌കരിച്ച സേഫ് കേരള സ്ക്വാഡ് ഉദ്ദേശ്യലക്ഷ്യത്തിൽനിന്ന് അകലുന്നതായി കണ്ടതിനെത്തുടർന്നാണ് പുതിയ ക്രമീകരണം. മാസം നിശ്ചിതകേസുകൾ എടുക്കണമെന്ന നിബന്ധനമാത്രമാണ് ഇപ്പോഴുള്ളത്. ഇ-ചലാൻ സംവിധാനം വന്നതോടെ മൊബൈൽ ഫോണിൽ നിയമലംഘനങ്ങൾ പകർത്തി പ്രതിമാസ ലക്ഷ്യം തികയ്ക്കാനാകും. ഇതുകാരണം പലരും കൃത്യമായി ഡ്യൂട്ടിക്ക് ഇറങ്ങുന്നില്ലെന്നാണ് വിലയിരുത്തൽ.


അപകടമേഖലകളിൽ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുണ്ടെങ്കിൽ ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, പരിശോധന കുറഞ്ഞതോടെ പദ്ധതി പാളി.


പരിശോധന കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥർക്ക് ബൈക്കുകൾ നൽകും. ഒരു ബൈക്കിൽ രണ്ട് ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കും. നിലവിൽ നാലുചക്രവാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു ഇൻസ്പെക്‌ടറും മൂന്ന് അസി. ഇൻസ്പെക്ട‌ർമാരുമാണ് ഒരു സ്ക്വാഡിലുള്ളത്. രണ്ടുപേർ വാഹനപരിശോധന നടത്തുമ്പോൾ മറ്റുള്ളവർ വാഹനത്തിൽ വിശ്രമിക്കുന്നതാണ് പതിവെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതേസമയം ഇരുചക്രവാഹനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഫേസ് ആപ് ഉപയോഗിക്കാൻ വകുപ്പ് മൊബൈൽഫോൺ നൽകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.


SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan