
എടക്കാട് : അവധിക്കാലമായതോടെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് സഞ്ചാരികളുടെ തിരക്കേറി. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി വാഹനങ്ങളാണ് ബീച്ചിലെത്തുന്നത്. മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബീച്ച് നവീകരണത്തിൻ്റെ ഒന്നാംഘട്ടം അവസാന ഘട്ടത്തിലാണ്. എന്നാൽ ബീച്ചിലെത്താൻ ഇടുങ്ങിയ റോഡും റെയിൽവേ ഗേറ്റും വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.
ദേശീയപാത 66-ൻ്റെ സർവീസ് റോഡിലൂടെ കുളംബസാർ, എടക്കാട് ബസാർ, മഠം, എന്നിവിടങ്ങളിലൂടെയും പഴയ ദേശീയപാതയുടെ കൂടക്കടവ് ഭാഗത്തുകൂടെയും ബീച്ചിലേക്ക് റോഡുണ്ട്. പ്രധാനമായും കുളംബസാറിലെയും എടക്കാട്ടെയും റോഡുകളെയാണ് സഞ്ചാരികൾ ആശ്രയിക്കുന്നത്.
ബീച്ച് റോഡിലേക്ക് തിരിയുന്ന ഭാഗത്തുതന്നെയാണ് റെയിൽവേ ഗേറ്റും സ്ഥിതിചെയ്യുന്നത്. ഗേറ്റുകൾ അടക്കുന്നതോടെ സർവീസ് റോഡിലും അടിപ്പാതകളിലും കുരുക്ക് രൂക്ഷമാകുന്നു. കുളംബസാറിൽനിന്ന് ബീച്ച് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. വലിയ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പിൻഭാഗം റോഡിലിടിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നിർദിഷ്‌ട റെയിൽവേ മേൽപാലങ്ങൾ നടപ്പാകുന്നതോടെ കുരുക്കില്ലാതെ ബീച്ചിലെത്താമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group