
തിരൂർ : ഗതാഗതനിയമം ലംഘിച്ച വാഹനമുടമകൾക്ക് പിഴയടയ്ക്കാൻ മോട്ടോർവാഹന വകുപ്പും പോലീസും ചേർന്ന് തിരൂർ ഡിവൈഎസ്‌പി ഓഫീസിൽ അദാലത്ത് നടത്തി. നിയമം ലംഘിച്ച 887 പേർക്ക് ട്രഷറിയിൽ 7,28,000 രൂപ പിഴയടയ്ക്കാൻ ചലാൻ നൽകി നടപടി പൂർത്തിയാക്കി.
പോലിസും മോട്ടോർവാഹന വകുപ്പും നിയമം ലംഘിച്ച വാഹനങ്ങൾ പിടികൂടിയെങ്കിലും ഇവർ പിഴയടച്ചിരുന്നില്ല. ഒടുവിൽ പോലീസിലും മോട്ടോർവാഹന വകുപ്പിലും പിഴസംഖ്യ അടയ്ക്കാൻ കഴിയാതെ വരുകയും നടപടികൾക്കായി കോടതിയിലെത്തുകയുംചെയ്‌ത കേസുകൾക്കാണ് അദാലത്തിലൂടെ ട്രഷറിയിൽ പണമടയ്ക്കാൻ അവസരം ലഭിച്ചത്.
പോലീസ് പിടികൂടിയ കേസുകളിൽ 630 പേരിൽനിന്ന് 3,90,500 രൂപ ട്രഷറിയിൽ കെട്ടാൻ അദാലത്തിൽ പലാൻ നൽകി. മോട്ടോർവാഹന വകുപ്പ് പിടികൂടിയ 257 പേരിൽനിന്ന് 3,37,500 രൂപ ട്രഷറിയിൽ കെട്ടാനും അദാലത്തിൽ പലാൻ നൽകി.
അദാലത്തിൽ പോലീസിനുവേണ്ടി മലപ്പുറം ഡിസിആർബി എസ്ഐ ജയരാജ്, മോട്ടോർവാഹന വകുപ്പിനുവേണ്ടി എഎംവിഐ സിബി ഡിക്രൂസ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group