
ചേർത്തല: ജലശ്രോതസ്സുകൾ മലിനപ്പെടുത്തിയാൽ കർശന നടപടിസ്വീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടതിൻ്റെ ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിലെ നവീകരിച്ച ആറാട്ടുകളത്തിന്റെ (പള്ളിക്കുളം) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നഗരസഭാ ചെയർപേഴ്‌സൺ ഷേർളിഭാർഗവൻ അധ്യക്ഷയായി. വി.എ. അശോക് കുമാർ, നഗരസഭാ വൈസ് ചെയർമാൻ ടി.എസ് അജയകുമാർ, ഡി. ആനന്ദബോസ്, ശോഭാജോഷി, രാജശ്രീജ്യോതിഷ്, എ. അജി, ബി. വിനോദ്, എം.സി. സിദ്ധാർഥൻ, എം.ഇ. രാമചന്ദ്രൻ നായർ, എൻ.പി ബദറുദീൻ, സിറിയക് കാവിൽ, വി.എസ്. ജബ്ബാർ, ജി. അജികുമാർ, ഇ.കെ, സിനിൽ കുമാർ, എസ്. മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ണുപര്യവേക്ഷണ - മണ്ണുസംരക്ഷണ വകുപ്പിൻ്റെ പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി 108.6 ലക്ഷം രൂപ ചെലവഴിച്ചാണ് പള്ളിക്കുളം നവീകരിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group