
തിരുവനന്തപുരം: ലോകത്തെ വമ്പൻ ചരക്കുകപ്പലുകളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) 'തുർക്കിയെ' തിങ്കളാഴ്ച വിഴിഞ്ഞം തീരത്തെത്തും. ചൊവ്വാഴ്‌ചയാണ് എംഎസ്‌സി തുർക്കിയെ തുറമുഖത്ത് ബെർത്ത് ചെയ്യുക.
ദക്ഷിണേഷ്യൻ തുറമുഖത്ത് ആദ്യമായാണ് തുർക്കിയെ എത്തുന്നത്. എംഎസ്‌സിയുടെ ജേഡ് സർവീസിൻ്റെ ഭാഗമായാണീ കപ്പൽ വിഴിഞ്ഞത്ത് എത്തുക.
400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള തുർക്കിയെ അൾട്രാ ലാർജ് വെസൽ എന്ന ഭീമൻ കപ്പലുകളുടെ ഗണത്തിൽപ്പെടും. ഏകദേശം 24000 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുമുണ്ട്. ഇതോടെ വിഴിഞ്ഞത്ത് എത്തുന്ന 11-ാമത്തെ അൾട്രാ ലാർജ് വെസലാണ് തുർക്കിയെ. കഴിഞ്ഞമാസം ക്ലൗഡ് ജറാർഡെറ്റ് എന്ന വമ്പൻ കപ്പലും ഇവിടെയെത്തിയിരുന്നു.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകളെ ബന്ധിപ്പിച്ചുള്ള ചരക്കുനീക്കം നടത്തുന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) ജേഡ് സർവീസിന്റെ ആറാമത്തെ സർവീസിൻ്റെ ഭാഗമാണ് തുർക്കിയെ ചരക്കുമായി എത്തുന്നത്.
കഴിഞ്ഞയാഴ്ച വിഴിഞ്ഞത്തെ ആകെ ചരക്കുനീക്കം അഞ്ചുലക്ഷം കണ്ടെയ്നറായി(ടിഇയു). മാർച്ചിൽമാത്രം 1.08 ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്‌തത്. ആകെ കൈകാര്യം ചെയ്ത ചരക്കിൽ 1.5 ലക്ഷം ടിഇയു ട്രയൽറൺ സമയത്തും ബാക്കി ഡിസംബർ മൂന്നിനുശേഷവുമാണ്. നേരത്തേ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന എംഎസ്‌സി, ജെഎം ബക്ഷി, ട്രാൻവേൾഡ് തുടങ്ങിയ കമ്പനികൾ വിഴിഞ്ഞത്തും ഓഫീസ് തുറന്നിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group